HOME
DETAILS

കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ ജോലി നേടാം; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്; വമ്പന്‍ അവസരം

  
backup
September 14 2023 | 04:09 AM

great-opportunity-to-get-a-job-in-germany-under-kerala-govt

കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ ജോലി നേടാം; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്; വമ്പന്‍ അവസരം

വിദേശ ജോലിക്കായി മലയാളികള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ജര്‍മ്മനി. മലയാളികളായ മെഡിക്കല്‍ പ്രൊഫണലുകള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന രാജ്യം കൂടിയാണത്. ഇപ്പോഴിതാ കേരള സര്‍ക്കാരിന് കീഴില്‍ ജര്‍മ്മനിയില്‍ നല്ലൊരു ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കാണ് പുതിയ അവസരം. ജര്‍മ്മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ട അഭിമുഖങ്ങള്‍ 2023 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 300 പേര്‍ക്കാണ് ജോലി ലഭിക്കുക. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.

റിക്രൂട്ട്‌മെന്റിലൂടെതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും നല്‍കും.

എന്താണ് ട്രിപ്പിള്‍ വിന്‍ പദ്ധതി?
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ജര്‍മ്മന്‍ പ്രതിനിധി സംഘമുള്‍പ്പെടെയുള്ളവര്‍ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.

നിലവില്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഇവര്‍ ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇവര്‍ക്കായി ഫാസ്റ്റ് ട്രാക്കിലൂടെയാണ് നിയമന സാധ്യത. ബി1, ബി2 ഭാഷ യോഗ്യത നേടിയ നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20ന് മുമ്പ് അപേക്ഷിക്കണം.

കൂടുതലറിയാന്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും) മിസ്സ്ഡ് കോള്‍ സര്‍വ്വീസ് വഴി ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  6 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  6 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  6 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  6 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  6 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  6 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  6 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  6 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  6 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  6 days ago