HOME
DETAILS
MAL
മനുഷ്യനേക്കാള്‍ വേഗത്തില്‍ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്ന റോബോട്ടുമായി യു.എസ്
backup
October 06 2022 | 03:10 AM
കാലിഫോര്‍ണിയ: ഫാസ്റ്റ്ഫുഡ് വിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഒനിയന്‍ ഫ്രൈയും ഹൈടെക് ആവുന്നു. മനുഷ്യനേക്കാള്‍ വേഗത്തില്‍ ഫ്രഞ്ച് ഫ്രൈസും മറ്റ് എണ്ണപ്പലഹാരങ്ങളുമുണ്ടാക്കുന്ന റോബോട്ടുകളെ സജ്ജമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ മിസോ റോബോട്ടിക്സ് എന്ന കമ്പനി.
ഉയര്‍ന്ന ചൂടില്‍ തിളച്ചുമറിയുന്ന എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് നുറുങ്ങുകളിട്ട് റോബോട്ട് പാചകംചെയ്യുന്നതിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. പാകമായവ റോബോട്ട് തന്നെ പാത്രങ്ങളിലേക്ക് മാറ്റും.
കാമറകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ഫഌപ്പി-2 എന്ന യന്ത്ര മനുഷ്യന് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം നിരവധി ഭക്ഷ്യവസ്തുക്കള്‍ പാചകംചെയ്യാന്‍ ഫഌപ്പിക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."