HOME
DETAILS

വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന് വിധിക്കും

  
backup
August 25 2016 | 22:08 PM

%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf


മഞ്ചേരി: വളാഞ്ചേരി രാഹുല്‍ ഗ്യാസ് ഏജന്‍സി ഉടമ വൃന്ദാവനം വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി കണ്ടത്തി. ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യയുമായ എറണാകുളം വൃന്ദാവനം കോളനിയില്‍ സുശൈലംവീട് ജസീന്തജോര്‍ജ് എന്ന ജോതി (56), രണ്ടാം പ്രതിയും സഹായിയുമായ എടപ്പള്ളി നമ്പ്രത്ത് വീട്ടില്‍ മുഹമ്മദ് യൂസുഫ് (51)എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, പ്രതികളുടെ യോജിച്ചുള്ള പ്രവര്‍ത്തനം എന്നീ കുറ്റമാണ് കണ്ടെത്തിയത്. കേസില്‍ ഇന്നു ശിക്ഷ വിധിക്കും.
2015 ഒക്ടോബര്‍ എട്ടിനു രാത്രി വളാഞ്ചേരിയിലെ വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് വൃന്ദാവനം കോളനിയില്‍ വിനോദ് കുമാര്‍ കൊലചെയ്യപ്പെട്ടത്. വെട്ടേറ്റു മരിച്ചനിലയില്‍ വിനോദിനെയും കഴുത്തില്‍ മുറിവേറ്റനിലയില്‍ ഭാര്യ ജ്യോതിയേയും മുറിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ജ്യോതിയുടെ പങ്കു വ്യക്തമായത്. വിനോദ് രണ്ടാംവിവാഹം കഴിച്ചതും അതില്‍ കുട്ടിയുണ്ടാകുകയും ചെയ്തതോടെ സ്വത്ത് ഭാഗം വച്ചുപോകുമെന്ന ഭയമാണ് ജ്യോതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്. എറണാകുളത്തെ ഫ്‌ളാറ്റിലെ താമസക്കാരനും കുടുംബസുഹൃത്തുമായ യൂസഫിനെയാണ് ഇതിനായി കൂടെ കുട്ടിയിരുന്നത്. അഞ്ചുലക്ഷം രൂപ ഒന്നാം പ്രതി സഹായിയായ യൂസുഫിനു വാഗ്ദാനം നല്‍കിയിരുന്നു. നാലേകാല്‍ ലക്ഷം പൊലിസ് ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും അന്വേഷണ സമയത്ത് കണ്ടെടുത്തു.
99 മുറിവുകളാണ് വിനോദിന്റെ ശരീരത്തിനേറ്റിരുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ രാത്രി ഒരുമണിക്കു വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതി ജോതിയെ അവരുടെ തന്നെ നിര്‍ദേശമനുസരിച്ചു കെട്ടിയിട്ട് മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. മോഷണശ്രമമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വീട്ടില്‍ നിന്നും പണവും ആഭരണവും പ്രതികള്‍ കവര്‍ന്നു. ശേഷം വീട്ടിലെ ഇന്നോവ കാറുമായി രണ്ടാം പ്രതി യൂസുഫ് സ്ഥലംവിട്ടു. എടാപ്പാള്‍ മാണൂരില്‍ കാര്‍ ഉപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ബസിനായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ജോതിയുടെ ഫോണ്‍കോളുകളാണ് പ്രതികളെ പിടികൂടുന്നതിനു സഹായിച്ചത്. 76 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 52പേരേയും വിസ്തരിച്ചു.
രണ്ടുപേര്‍ വിചാരണക്കിടെ കൂറുമാറി. 76 രേഖകളും 32 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ പ്രോസിക്യൂഷനു നിര്‍ണായകമായത്. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്ക് ഏകമകന്‍ മാത്രമാണുള്ളതെന്നും ദയവുണ്ടാവണമെന്നു ഒന്നാം പ്രതിയും ഭാര്യയും മക്കളുമെണ്ടന്നും അവര്‍ക്കു മറ്റാരുമില്ലന്നു രണ്ടാംപ്രതിയും കോടതിയോട് അപേക്ഷിച്ചു. വളാഞ്ചേരി സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അനസ് വരിക്കോടന്‍ ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  17 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  37 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  38 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago