HOME
DETAILS
MAL
സംസ്ഥാനത്ത് വാക്സിന് ക്ഷാമം; പല ജില്ലകളിലും സ്റ്റോക്ക് തീര്‍ന്നെന്ന് ആരോഗ്യമന്ത്രി
backup
July 26 2021 | 13:07 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പല ജില്ലകളിലും വാക്സിന് സ്റ്റോക്കില്ല. തിരുവനന്തപുരത്ത് അടക്കം വാക്സിന് ക്ഷാമമുണ്ട്. മിക്ക ജില്ലകളിലും നാളെ വാക്സിനേഷന് ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അടുത്ത മാസം അറുപത് ലക്ഷം ഡോസ് വാക്സിന് വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്കി. മുപ്പത്തിയഞ്ച് ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്കി. വാക്സിന് വിതരണം സുതാര്യമാണ്. വാക്സിന് എത്തിക്കേണ്ടവര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് എത്തിക്കാന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഇടപെടണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."