സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്ഥലം ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഓഫിസുകളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി. റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.
സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫിസുമായി ബന്ധപ്പെട്ട പതിനൊന്ന് സ്ഥലമേറ്റെടുക്കല്‍ യൂണിറ്റുകളുടെ കാലാവധി പൂര്‍ത്തിയായിരുന്നു. ഇതാണ് പുതിയ ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന്റെയും കാലപരിധി അവസാനിച്ചിരുന്നു. ഇതും നീട്ടിയിട്ടുണ്ട്.
ഡെപ്യൂട്ടി കളക്ടര്‍ അടക്കം വിവിധ തസ്തികകളിലായി 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്ക് നീട്ടിയത്. മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികള്‍ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."