ശരീരഭാരം കൂടുന്നുണ്ടോ? രാവിലെ ഈ പാനീയം കുടിച്ചാല്‍ മതി
നമ്മളില്‍ പലരേയും വിഷമഘട്ടത്തില്‍ പെടുത്തുന്ന ഒരു പ്രതിസന്ധിയാണ് വര്‍ദ്ധിച്ചു വരുന്ന ശരീരഭാരം. ആവശ്യത്തില്‍ അധികം ശരീരഭാരം വര്‍ദ്ധിക്കുന്നത് ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളിലേക്കും നമ്മെ കൊണ്ടെത്തിച്ചേക്കാം. എന്നാല്‍ വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് തന്നെ നമുക്ക് കൂടിവരുന്ന ശരീര ഭാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്.നമ്മുടെയെല്ലാം വീട്ടിലെ അടുക്കളയില്‍ കാണുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവപ്പട്ട ചേര്‍ത്ത വെള്ളം രാവിലെ എണീറ്റതിന് ശേഷം വെറും വയറ്റില്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വെറും വയറ്റില്‍ കറുവപ്പട്ട ചേര്‍ത്ത വെള്ളം എത്തുന്നത് നമ്മുടെ ദഹന പ്രക്രിയയെ സുഗമമാക്കാന്‍ സഹായിക്കും.കറുവപ്പട്ടയിലെ സു?ഗന്ധവ്യഞ്ജനങ്ങള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ തകരുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും കറുവാപ്പട്ട സഹായകരമാണ്.
Content Highlights:cinnamon can help weight loss
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."