HOME
DETAILS
MAL
ഉയ്ഗൂർ മനുഷ്യാവകാശ ലംഘനം യു.എന്നിൽ ചൈനക്കെതിരേ വോട്ട് ചെയ്യാതെ ഇന്ത്യ
backup
October 08 2022 | 03:10 AM
യു.എൻ • ഉയ്ഗൂർ മുസ് ലിംകൾക്ക് നേരേ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ചൈനയ്ക്കെതിരായ യു.എൻ രക്ഷാസമിതി പ്രമേയത്തിൽ വോട്ടു ചെയ്യാതെ ഇന്ത്യ. വടക്കു പടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ് ലിംകൾക്കെതിരേ ചൈന കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിവരുന്നത്.
ചൈനയ്ക്കെതിരേ വന്ന പ്രമേയം വോട്ടിനിട്ട് തള്ളി. 47 അംഗ രക്ഷാസമിതിയിൽ 17 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. ചൈന ഉൾപ്പെടെ 19 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ, ബ്രസീൽ, മെക്സികോ, ഉക്രൈൻ ഉൾപ്പെടെ 11 രാജ്യങ്ങൾ വോട്ടു ചെയ്യാതെ മാറി നിന്നു. തുർക്കി, യു.എസ്, യു.കെ, കാനഡ, ഡെൻമാർക്, ഫിൻലാൻഡ്, ഐസ് ലാൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."