HOME
DETAILS
MAL
'സുരക്ഷാമിത്ര'; രണ്ടര ലക്ഷം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു
backup
October 08 2022 | 03:10 AM
തിരുവനന്തപുരം • സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ഘടിപ്പിച്ചത് സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ. 'നിർഭയ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു മോട്ടോർവാഹന വകുപ്പ് സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്കു തുടക്കമിട്ടത്. വാഹനങ്ങളിൽ സുരക്ഷാ ബട്ടൺ (പാനിക് ബട്ടൺ) കൂടി ഘടിപ്പിക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ പൂർണമായി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. സ്കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി, ആംബുലൻസ്, ട്രക്കുകൾ, ടാക്സി വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."