വിഴിഞ്ഞം തുറമുഖ നിര്‍മാണം: ആശങ്കയറിയിച്ച് അദാനി ഗ്രൂപ്പ്; ഇതുവരെ നഷ്ടം 100 കോടി രൂപ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്ന ആശങ്കയുമായി അദാനി ഗ്രൂപ്പ്. 53 ദിവസമായി പണി നിലച്ചിട്ടെന്നും 100 കോടി രൂപയാണ് ഇതുവരെ നഷ്ടമുണ്ടായതെന്നും അദാനി സര്‍ക്കാരിനെ അറിയിച്ചു.
നഷ്ടകണക്കുകള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ലുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്റെ പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
2023 ല്‍ പണി പൂര്‍ണമായും തീര്‍ത്ത് കപ്പല്‍ എത്തിത്തുടങ്ങുന്ന രീതിയിലാണ് പണി ആരംഭിച്ചത്. എന്നാല്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ താളം തെറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."