ഗൂഗിൾ പേ, ഫോൺ പേയിൽ ആളുമാറി പണമയച്ചോ? എങ്ങനെ വീണ്ടെടുക്കാം
സാധനങ്ങളും സേവനങ്ങളും സ്വന്തമാക്കിയ ശേഷം പണം നേരിട്ട് കൊടുക്കുന്നത് ഇന്ന് കുറഞ്ഞ് വരികയാണ്. പലരും സാമ്പത്തിക വിനിമയങ്ങള്‍ക്ക് കറന്‍സി രഹിത മാര്‍ഗങ്ങളാണ് ഇന്ന് കൂടുതലായും സ്വീകരിക്കുന്നത്. ഇതിനാല്‍ തന്നെ പലപ്പോളും ആളുമാറി പണം അയക്കുന്ന രീതിയും സമീപകാലത്തായി കാണാറുണ്ട്. എന്നാല്‍ തെറ്റായി അയച്ച പണം എങ്ങനെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് എത്തിക്കാം എന്ന കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണയുണ്ടായിക്കൊള്ളണമെന്നില്ല.
ഏതെങ്കിലും ഒരു തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ച് പോയെങ്കില്‍ ഇടപാട് റദ്ദാക്കുന്നതിനായി ഓട്ടോ-റിവേഴ്‌സല്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ ഇടപാട് പൂര്‍ത്തിയാകുന്നതിനു മുന്‍പോ അല്ലെങ്കില്‍ പെന്‍ഡിങ് ആയതോ മാത്രമേ നിങ്ങള്‍ക്ക് പഴയപടിയാക്കാന്‍ കഴിയൂ. വിജയകരമായ ഇടപാടുകള്‍ പഴയപടിയാക്കാനാകില്ല.ആര്‍ക്കെങ്കിലും തെറ്റായി പണം അയക്കുകയും ആ ഇടപാട് വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും പേയ്‌മെന്റിന്റെ യുണീക്ക് ട്രാന്‍സാക്ഷന്‍ റഫറന്‍സ് (UTR) നമ്പര്‍ ഉപയോഗിച്ച് ക്രെഡിറ്റ് വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുക.
പണം അയച്ച വ്യക്തിക്ക് നിങ്ങളുടെ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, നിങ്ങളുടെ ബാങ്കിന് അവരെ നേരിട്ട് ബന്ധപ്പെടാനും പണം നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ അഭ്യര്‍ത്ഥിക്കാനും കഴിയും. തെറ്റായി പണം അയച്ച വ്യക്തിക്ക് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, നിങ്ങളുടെ ബാങ്കിന് ഒരു ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാനും ശാഖയുടെ ചില വിശദാംശങ്ങള്‍ നല്‍കാനും മാത്രമേ കഴിയൂ. കൂടുതല്‍ സഹായത്തിനായി നിങ്ങള്‍ ആ ബ്രാഞ്ച് സന്ദര്‍ശിച്ച് മാനേജരുമായി സംസാരിക്കേണ്ടതുണ്ട്.
ന്മസ്വീകരിക്കുന്നയാള്‍ സമ്മതിച്ചാല്‍ മാത്രമേ പണം തിരിച്ചെടുക്കാന്‍ കഴിയൂ. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, 7 ദിവസത്തിനുള്ളില്‍ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഈ വഴി പരാജയപ്പെട്ടാല്‍ പിന്നീട് അടുത്ത മാര്‍ഗമെന്ന രീതിയില്‍ നിങ്ങള്‍ക്ക് NPCI പോര്‍ട്ടലില്‍ (https://npci.org.in/) ഒരു പരാതി ഫയല്‍ ചെയ്യാം. എന്നിട്ടും നിങ്ങളുടെ പണം തിരികെ ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിന് ശേഷം ബാങ്കിംഗ് ഓംബുഡ്‌സ്മാനെ വിവരം അറിയിക്കേണ്ടതാണ്. പണം തെറ്റായ ഇടങ്ങളിലേക്ക് അയച്ചാല്‍ വേഗത്തില്‍ പരാതി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഇല്ലെങ്കില്‍ പണം തിരികെ കിട്ടാനുളള സാധ്യത കുറഞ്ഞേക്കാം.
Content Highlights:how to reverse upi transactions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."