പിന്നാക്ക വിഭാഗം ഡെപ്യൂട്ടേഷന്: ജൂനിയര്‍ അസിസ്റ്റന്റ് നിയമനം
പാലക്കാട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ഹെഡ് ഓഫിസിലേക്കും വിവിധ ജില്ലാ ഓഫിസുകളിലേക്കും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ, യൂനിവേഴ്സിറ്റികളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന ശമ്പള സ്കെയിലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാല ബിരുദം, സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ കോഴ്സ് ആണ് യോഗ്യത. ശമ്പള സ്കെയില്‍ : 11620 - 20240 ( പ്രീ റിവൈസ്ഡ്).
ബയോഡാറ്റ, വകുപ്പ് തലവന്മാരുടെ എന്‍.ഒ.സി, ശരിയായി പൂരിപ്പിച്ച കെ.എസ്.ആര്. പാര്‍ട്ട് ഒന്ന് 144 ലെ ഫോറം ഉള്‍പ്പെടെ ഉചിതമാര്‍ഗ്ഗേന മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന്, സെന്റിനല്‍, മൂന്നാംനില, ടി.സി. 275(7)& (8) പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം- 35 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍ : 0471 2577539,2577550.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."