സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കും
ലഖ്‌നൗ: ഇ.ഡി കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലഖ്‌നൗ ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. പല തവണ മാറ്റി വച്ച ശേഷമാണ് ഹരജി ഇന്ന് ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. അവസാനമായി സെപ്തംബര്‍ 29നാണ് ഹരജി പരിഗണിത്. അന്ന് ഹരജി പരിഗണിച്ച കോടതി ഒക്ടോബര്‍ പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ജഡ്ജ് അവധിയായതിനാലാണ് അന്ന് മാറ്റിയത്. അതിനു മുമ്പ് രണ്ടാഴ്ച മുമ്പ് പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍ എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കാപ്പന്റെ അഭിഭാഷകന്‍, യു.എ.പി.എ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചിരുന്നു.
ഹാത്രസ് ബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പിഎ. അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തുകയായിരുന്നു. പിന്നീട് ഇ.ഡിയും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."