HOME
DETAILS
MAL
പൊലിസ് മേധാവിയായി രാകേഷ് അസ്താന: മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി
backup
July 29 2021 | 09:07 AM
ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന് രാകേഷ് അസ്താനയെ ഡല്‍ഹി പൊലിസ് കമ്മിഷണറായി നിയമിച്ചതിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. നിയമനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഡല്‍ഹി പൊലിസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ കേന്ദ്രസര്‍ക്കാരാണ് പൊലിസ് മേധാവിയെ നിയമിക്കുന്നതും.
വിരമിക്കാന്‍ മൂന്നുദിവസം മാത്രം ശേഷിക്കെ, ചൊവ്വാഴ്ചയാണ് രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പൊലിസ് കമ്മിഷണറായി നിയമനം ലഭിച്ചത്. 'പൊതുതാല്പര്യപ്രകാരം' ഒരു വര്‍ഷത്തേക്ക് കൂടി സേവനം ദീര്ഘിപ്പിക്കുന്നുവെന്ന് കാട്ടിയാണ് നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."