HOME
DETAILS

നരബലിക്ക് പിന്നില്‍ തീവ്രവാദ സംഘടനകളുടെ സ്വാധീനം; ഷാഫിയെപ്പറ്റി പൊലിസ് തുറന്നുപറയണം: കെ.സുരേന്ദ്രന്‍

  
backup
October 12, 2022 | 10:51 AM

human-sacrifice-in-elanthoor-case-has-connection-with-fundamentalist-groups-alleges-k-surendran-2022

തിരുവനന്തപുരം: മുഹമ്മദ് ഷാഫി മതഭീകരവാദ സംഘടനയിലെ അംഗമാണെന്നും നരബലി നടപ്പാക്കിയതിന് പിന്നില്‍ മത ഭീകരവാദമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഭഗവല്‍ സിങ്ങ് സിപിഎമ്മിന്റെ പ്രാദേശിക മുഖമാണ്. സിപിഎം എന്ത് കൊണ്ട് മെമ്പര്‍ഷിപ്പില്‍ നിന്ന് ഭഗവല്‍ സിംഗിനെ പുറത്താക്കുന്നില്ല. ഭഗവല്‍ സിംഗ് കോണ്‍ഗ്രസോ ബി ജെപിയോ ആയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ.

കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കില്‍ എങ്ങനെയാകുമായിരുന്നു പ്രതികരണങ്ങള്‍ സാംസ്‌കാരിക നായകന്‍മാര്‍ എവിടെ പോയി? അര്‍ബന്‍ നെക്‌സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെ? എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ എന്താണ് സര്‍ക്കാരിന് പറയാനുള്ളത് ? ഒരു നടപടിയും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് മിണ്ടാത്തത് എന്നും ചോദിച്ചു.

ഇലന്തൂരിലെ നരബലി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് 24ന് ലഭിച്ചു. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ദേവീ പ്രീതിക്കായി നടത്തിയ മനുഷ്യക്കുരുതി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരകളുടെ മുതലുകള്‍ കണ്ടെടുക്കണമെന്നും കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നരബലിയെ കൂടാതെ ഇവര്‍ക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം. പ്രതികള്‍ തുടര്‍ന്നും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  6 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  7 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  7 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  7 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  8 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  8 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  8 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  9 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  9 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  9 hours ago