HOME
DETAILS

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

  
Web Desk
March 01, 2026 | 10:13 AM

iran-targets-us-bases-gulf-dubai-doha-manama-explosions

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍. ദുബൈ, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവിടങ്ങളില്‍ ഇന്നും സ്‌ഫോടനമുണ്ടായി. 

ദോഹ നഗരത്തിന്റെ തെക്ക് ഭാഗത്തായി വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട് ചെയ്യുന്നു. ദുബൈയിലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ജെബല്‍ അലിക്ക് മുകളിലും സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 

മനാമയില്‍ നാല് വലിയ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നുണ്ടായ സ്‌ഫോടനങ്ങളില്‍ ഇവിടെ ഇതുവരെ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അതേസമയം, അബുദബിയിലെ ഇത്തിഹാദ് ടവേഴ്സ് സമുച്ചയത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ത്ത ശത്രു ഡ്രോണിന്റെ ശകലങ്ങളാണ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നിസ്സാര പരുക്കേറ്റു.

ഞായറാഴ്ച എമിറേറ്റിലുടനീളം കേട്ട ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടയുന്നതിന്റേതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെ യു.എ.ഇയിലുടനീളം ഇറാന്‍ 137 മിസൈലുകളും 209 ഡ്രോണുകളും തൊടുത്തുവിട്ടു, ദുബായിലെ ലാന്‍ഡ്മാര്‍ക്കുകളായ പാം ജുമൈറ, ബുര്‍ജ് അല്‍-അറബ് എന്നിവിടങ്ങളില്‍ തീയും പുകയും ഉയര്‍ന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

 

Iran has reportedly expanded its targeting of U.S. military facilities across the Gulf region, with explosions reported in Dubai, Doha, and Manama. The incidents have intensified regional tensions and raised fears of a broader escalation in the Middle East.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നികുതി പിഴകളിൽ വൻ ഇളവ്: പുതിയ നിയമം പ്രാബല്യത്തിൽ; ബിസിനസ് മേഖലയ്ക്ക് ആശ്വാസം

uae
  •  a day ago
No Image

മണ്ഡല പുനര്‍നിര്‍ണയം: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു

National
  •  a day ago
No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  a day ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  a day ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  a day ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  a day ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  a day ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  a day ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  a day ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  a day ago