HOME
DETAILS

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

  
Web Desk
March 01, 2026 | 11:08 AM

shipping companies have stopped sending cargo ships through strait of hormuz

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്കില്‍ പ്രതിസന്ധി കനക്കുന്നു. ഹപഗ് ലോയ്ഡ് ഉള്‍പ്പെടെ വന്‍കിട ഷിപ്പിങ് കമ്പനികള്‍ മേഖലയിലൂടെയുള്ള ചരക്ക് യാത്രകള്‍ റദ്ദാക്കി. കപ്പല്‍ പാത ഉപയോഗിക്കരുതെന്ന് കമ്പനികള്‍ക്ക് ഇന്നലെ മുതല്‍ മുന്നറിയിപ്പകള്‍ ലഭിച്ചിരുന്നു. 

ആഗോള വിപണിയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹോര്‍മുസ് പാത പൂര്‍ണമായും അടയ്ക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം നീളുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കുനീക്കം പ്രതിസന്ധിയിലാക്കും. ആഗോള വിപണി സ്തംഭിക്കാനും, എണ്ണ വില കുത്തനെ കൂടാനും സാധ്യതയുണ്ട്. നിലവില്‍ നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിലേക്കുള്ള കവാടമാണ് ഹോര്‍മുസ് എന്നറിയപ്പെടുന്നത്. വടക്ക ഇറാനും തെക്ക് യു.എ.ഇയുമാണ് അതിര്‍ത്തി പങ്കിടുന്നത്. 160 കിലോമീറ്റര്‍ നീളവും 33 കിലോമീറ്റര്‍ വീതിയുമുള്ള ഈ കടലിടുക്കിന് 3.2 കിലോമീറ്റര്‍ വീതിയുള്ള കപ്പല്‍ ചാലിലൂടെ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഏഷ്യയിലേക്കുള്ള 83 ശതമാനം എല്‍.എന്‍.ജിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആ കടലിടുക്ക് വഴിയുള്ള അസംസ്‌കൃത എണ്ണയുടെ 69 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് എത്തിയത്.

As the conflict in the Middle East becomes more serious, tensions are rising in the Strait of Hormuz. Big shipping companies, including Hapag-Lloyd, have stopped sending cargo ships through the area. Since yesterday, companies have been warned not to use this sea route.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  16 hours ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  16 hours ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  17 hours ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയയില വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  17 hours ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  17 hours ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  17 hours ago
No Image

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

National
  •  17 hours ago
No Image

യുദ്ധകാലത്തും ശാന്തത; യുഎഇയെ പ്രശംസിച്ച് 59 രാജ്യങ്ങൾ പിന്നിട്ടെത്തിയ ബൈക്ക് യാത്രികൻ

uae
  •  17 hours ago
No Image

മണ്ഡല പുനർനിർണയം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റാനുള്ള ​തന്ത്രമെന്ന് സംശയം; മുഖ്യമന്ത്രി 

Kerala
  •  18 hours ago
No Image

'പ്രകൃതി നശിപ്പിച്ചുള്ള വികസനം വേണ്ട'; കൽബ ബീച്ച് പദ്ധതി നിരസിച്ച് ഷാർജ ഭരണാധികാരി

uae
  •  18 hours ago