HOME
DETAILS

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

  
March 01, 2026 | 10:39 AM

IRAN ANNOUNCES NEW LEADERSHIP TRANSITION FOLLOWING STRIKES

തെഹ്‌റാന്‍: യു.എസിന്റെയും ഇസ്‌റാഈലിന്റെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെയും സൈനിക മേധാവി മുഹമ്മദ് പാക്പൂരിന്റെയും പകരക്കാരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. ഇറാന്റെ താല്‍ക്കാലിക ലീഡര്‍ഷിപ്പ് കൗണ്‍സിലിലെ ജൂറിസ്റ്റ് അംഗമായി ആയത്തുല്ല അലി രിസാ അറഫിയെ നിയമിച്ചതായി ഇസ്‌നവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ പരമോന്നത നേതാവിനെ വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നത് വരെയാണ് ഈ കൗണ്‍സില്‍ ചുമതല വഹിക്കുക. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്‌സിന്‍ ഹിജൈ എന്നിവരോടൊപ്പം അലിറാസ അറഫിയും ഈ താല്‍ക്കാലിക കൗണ്‍സിലില്‍ അംഗമായിരിക്കും.
നിലവില്‍ ഗാര്‍ഡിയന്‍ കൗണ്‍സിലിലെ മതപണ്ഡിതനായ അംഗമാണ് അറാഫി. രാജ്യത്തെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നത് വരെയുള്ള ഭരണപരമായ കാര്യങ്ങളില്‍ ഈ കൗണ്‍സില്‍ നേതൃത്വം നല്‍കും. 

ഇറാനിലെ സവിശേഷ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ര്‍.ജി.സി) പുതിയ കമാന്‍ഡര്‍ ഇന്‍ ചീഫായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയെയും നിയമിച്ചു. കഴിഞ്ഞ ആറ് മാസമായി ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. നേരത്തെ ഇറാന്റെ പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ മുന്‍ മേധാവി മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് വാഹിദിയുടെ നിയമനം. പരമോന്നത നേതാവിന്റെയും സൈനിക തലവന്മാരുടെയും വധത്തിന് ശക്തമായ ഭാഷയില്‍ ഐആര്‍ജിസി തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഖാംനഈയുടെ കൊലപാതകികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും കഠിനമായ ശിക്ഷ നല്‍കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ധാര്‍മ്മികതയുടെയും ലംഘനമാണെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

Summary: Following a joint military operation by the United States and Israel, Iran has confirmed the martyrdom of Supreme Leader Ayatollah Ali Khamenei and IRGC Commander Mohammad Pakpour. A clerical member of the Guardian Council, Alireza Arafi, has been appointed as the jurist member of a temporary Leadership Council. Arafi will manage state affairs alongside President Masoud Pezeshkian and Chief Justice Gholamhossein Mohseni Ejei until the Assembly of Experts elects a permanent successor. Brigadier General Ahmad Vahidi, a former Minister of Defence and Interior, has been named the new Commander-in-Chief of the Islamic Revolutionary Guard Corps.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  13 hours ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  13 hours ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  13 hours ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  13 hours ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  13 hours ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  13 hours ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  14 hours ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  15 hours ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  16 hours ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  16 hours ago