ഹറം പരിസരത്തെ കെട്ടിടങ്ങളില്‍ പാചക വാതക നിരോധനം: താല്‍കാലിക പരിഹാരമായി
മക്ക: ഹറം പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ പാചക വാതക ഗ്യാസിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കു താല്‍കാലിക പരിഹാരമായി.
മസ്ജിദുല്‍ ഹറമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മര്‍ക്കസിയ ഏരിയയിലെ ഗ്രീന്‍ കാറ്റഗറിയിലെ കെട്ടിടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി പാചക വാതക ഗ്യാസുകളും ഇലക്ട്രിക് സ്റ്റൗവുകളും നീക്കം ചെയ്യണമെന്ന നിയമം നടപ്പാക്കിയിരുന്നത്. അടുക്കള സംവിധാനം നല്‍കാത്തതിനാല്‍ ഭക്ഷണത്തിനു കഴിഞ്ഞ ദിവസം ഹാജിമാര്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നു.
സഊദി സിവില്‍ ഡിഫന്‍സും മക്ക മുനിസിപ്പാലിറ്റിയും സുരക്ഷയുടെ ഭാഗമായി നിരോധിച്ച ഭക്ഷണ പാചക നിരോധനം നീക്കാന്‍ അധികൃതരോട് ഹജ്ജ് മിഷന്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് അനുകൂല നിലപാട് സഊദി അധികൃതര്‍ സ്വീകരിച്ചത്. നേരത്തെ ഹജ്ജ് കെട്ടിട കരാര്‍ സമയത്ത് ചില കെട്ടിടങ്ങളിലെ ഹാജിമാരുടെ താമസ സ്ഥലത്തു നിന്നും അല്‍പം മാറി സ്ഥിതി ചെയ്യുന്ന അടുക്കള സംവിധാനമുള്ള കെട്ടിടങ്ങളില്‍ പാചക വാതക ഉപയോഗിക്കുന്നതിനു നിരോധനമേര്‍പ്പെടുത്തിയിരുന്നില്ലെന്നും ഹാജിമാര്‍ താമസിക്കുന്ന റൂമിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാചക റൂമുകള്‍ മാത്രമാണ് നിരോധനമേര്‍പ്പെടുത്തിയതെന്നും ഗ്രീന്‍ കാറ്റഗറി ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥനായ സമീല്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."