സൂപ്പര്‍ ഫ്രീകിക്ക് ഗോള്‍, കിടിലന്‍ അസിസ്റ്റ്; താരമായി ഹക്കീമി; പി.എസ്.ജിക്ക് വന്‍ വിജയം| വീഡിയോ കാണാം
പാരീസ്: ഫ്രഞ്ച് ലീഗ് വണില്‍ മാര്‍സെല്ലെക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ ഫ്രീ കിക്ക് ഗോളുമായി പി.എസ്.ജിയുടെ അഷ്‌റഫ് ഹക്കീമി. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ നിറംമങ്ങുകയും പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുത്ത മൊറോക്കന്‍ താരം, ഫ്രീകിക്കിലൂടെ ക്ലബ്ബിന്റെ സ്‌കോര്‍ബോര്‍ഡ് തുറക്കുകയും ഒരു അസിസ്റ്റ് നല്‍കി കളംനിറഞ്ഞ് കളിക്കുകയുമായിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ വിജയം. ഹക്കീമിക്ക് (8) പുറമെ കോലോ മുവാനി (37), ഗോണ്‍സാലോ റാമോസ് (47, 89) എന്നിവരാണ് പി.എസ്.ജിയുടെ മറ്റ് സ്‌കോറര്‍മാര്‍.
മത്സരത്തില്‍ ഫോമിലാകാന്‍ പ്രയാസപ്പെട്ട എംബപ്പെ ഇടക്ക് പരിക്കേറ്റ് പുറത്ത് പോവുകയുംചെയ്തു. രണ്ട് ഗോളുകള്‍ അടിച്ച റാമോസ്, 32 ാം മിനിറ്റില്‍ എംബപ്പെയുടെ പകരക്കാരനായി ഇറങ്ങിയതാണ്. ഒരുഗോളും ഒരു അസിസ്റ്റും നല്‍കിയതിനൊപ്പം ഒന്നിലധികം ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളും ഹക്കീമിയുടെ ബൂട്ടില്‍നിന്നുണ്ടായി. കളിയിലെ താരമായും ഹക്കീമിയെ തെരഞ്ഞെടുത്തു.
ആറുമത്സരങ്ങളില്‍നിന്ന് 11 പോയിന്റുമായി പി.എസ്.ജി ലീഗില്‍ മൂന്നാമതാണ്.
Achraf Hakimi stars as PSG beat Marseille in le Classique
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."