കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 1 വരെ നീട്ടി; മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം
കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 1 വരെ നീട്ടി
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീട്ടി. ഒക്ടോബര്‍ 1 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്.
[caption id="attachment_1273369" align="aligncenter" width="621"] കണ്ണുകൾ പറയും....കോഴിക്കോട് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ യൂണിറ്റിന് സമീപത്തെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിപ രോഗനിർണായത്തിനായുള്ള സ്രവ സാമ്പിൾ പരിശോധന യൂണിറ്റ് ഭീതിയോടെ നോക്കിനിൽക്കുന്ന സ്ത്രീ[/caption]
അതിനിടെ, കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂളുകള്‍ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്‌കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറന്നത്.
സെപ്തംബര്‍ 15ന് ചെറുവണ്ണൂര്‍ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാല്‍ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സ്‌കൂളുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."