സിറിയയില്‍ ഐ.എസ് നിയന്ത്രിത നഗരം തിരിച്ചുപിടിച്ചു
അങ്കാറ: ഐ.എസ് ആക്രമണം ശക്തമായതോടെ സിറിയയിലെ ഐ.എസ് മേഖലയില്‍ തുര്‍ക്കി കരയാക്രമണം തുടങ്ങി. കഴിഞ്ഞ ദിവസം തുടങ്ങിയ ആക്രമണത്തില്‍ സിറിയയിലെ വിമതരും പങ്കുചേര്‍ന്നതോടെ ഐ.എസ് അധീനതയിലുള്ള നഗരം തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ട്. ജറബുല്‍ പ്രവിശ്യയാണ് തിരിച്ചുപിടിച്ചത്.നഗരത്തിലെ എല്ലാ ഗ്രാമങ്ങളും നിയന്ത്രണത്തിലാക്കിയതായും ആക്രമണം തുടരുന്നതായും ഫ്രീ സിറിയന്‍ ആര്‍മി കമാന്‍ഡര്‍ അഹമ്മദ് ഒത്മാന്‍ പറഞ്ഞു.
കഴിഞ്ഞദിവസം സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗസിന്ദപില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നാലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന സിറിയന്‍ മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണം ശക്തമാക്കിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ പ്രത്യേകസേന അതിര്‍ത്തി കടന്ന് ജറബുലില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സിറിയയിലേക്കു കൂടുതല്‍ തുര്‍ക്കി സൈന്യം പ്രവേശിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യം.
അതേസമയം, സിറിയയില്‍ കടന്നുകയറി തുര്‍ക്കി ആക്രമണം നടത്തുന്നതിനെ സിറിയന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. തങ്ങളുടെ പരമാധികാരത്തെയാണ് തുര്‍ക്കി വെല്ലുവിളിക്കുന്നതെന്നു സിറിയ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."