HOME
DETAILS

ഒറ്റയാള്‍

  
backup
October 16 2022 | 06:10 AM

dayabayi

ദ​യാ​ബാ​യി / അ​ന്‍സാ​ര്‍ മു​ഹ​മ്മ​ദ്

ഞാ​ൻ ദയാബായി. പക്ഷേ, ഞാൻ വാസ്തവത്തിൽ മേഴ്‌സി മാത്യു ആയിരുന്നു. നീണ്ട യാത്രയായിരുന്നു ജീവിതം. എഴുതിത്തള്ളപ്പെട്ട സാധാരണക്കാർക്കായി. ആ യാത്ര വന്ന് അവസാനിച്ചത് മധ്യപ്രദേശിൽ. അവിടെ ഞാൻ ദയാബായി ആയി.


പാലായിൽനിന്ന് മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഗോണ്ടു വംശജരുടെ ഗ്രാമത്തിൽ എത്തുന്നതുവരെ മാത്രമേ മേഴ്‌സി മാത്യു ജീവിച്ചിരുന്നുള്ളൂ. അവിടുന്നങ്ങോട്ട് മനുഷ്യശുശ്രൂഷ വ്രതമാക്കി മേഴ്‌സി മാത്യുവിന്റെ പുതുജീവിതം ആരംഭിക്കുന്നു. അശരണർക്കു വേണ്ടി മാത്രം നീക്കിവച്ച ജന്മം. അവിടുന്നിങ്ങോട്ടുള്ള കഠിനപ്രയാണത്തിന്റെ വിളിപ്പേരാണ് ദയാബായി. അതേ അർഥത്തിലുള്ള ഇംഗ്ലീഷ് വാക്കാണ് മേഴ്‌സി. എന്നാൽ മേഴ്‌സിയെക്കാളും ചേർച്ച ദയക്കാണെന്നു കാലം തെളിയിച്ചു. പാലായിൽനിന്ന് മധ്യപ്രദേശിലേക്കുള്ള ജീവിതയാത്രയിലാണ് ദയാബായി എന്ന ഈ പെൺജന്മം പാകപ്പെടുത്തി എടുത്തത്. ഒറ്റയാളായി എൺപത്തിരണ്ടാം വയസിലും അവർ ഇപ്പോഴും അശരണർക്കായി ജീവിതം പൊരുതുന്നു.
'ദയാബായി' ഗൂഗിളിൽ സെർച്ച് ചെയ്താൽ സാമൂഹികപ്രവർത്തകയാണെന്ന് നിങ്ങൾ കണ്ടെത്തും. പക്ഷേ, 'സാധാരണ സാമൂഹികപ്രവർത്തക' അല്ല. അവർ പട്ടുസാരിയും സ്വർണ ആഭരണങ്ങളും ധരിക്കുന്നില്ല, ഉയർന്ന നിലവാരമുള്ള ഉദ്യോഗസ്ഥരുമായി ഇടപഴകാൻ ആഡംബര പാർട്ടികളിൽ പങ്കെടുക്കുന്നില്ല. പകരം അശരണർക്കൊപ്പം, നീതിതേടുന്നവർക്കൊപ്പം അവരിലൊരാളായുണ്ട് ഇന്നും, എപ്പോഴും.


ദയാബായി പുഞ്ചിരിച്ചുകൊണ്ട് പറയുന്നു: 'എന്റെ ചെറിയ ലോകത്ത് ജീവിക്കാനും കഴിയുന്ന വിധത്തിൽ ആളുകളെ സഹായിക്കാനും ഇഷ്ടപ്പെടുന്ന ചെറിയ വ്യക്തിയാണ് ഞാൻ'. 82 വയസായ ഈ പോരാളി നൂറുകണക്കിന് എൻഡോസൾഫാൻ ഇരകളായ കുടുംബങ്ങളുടെ ജീവിതം ഉൾപ്പെടുന്ന തന്റെ 'ചെറിയ ലോകം' സംരക്ഷിക്കാൻ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നിൽ നിരാഹാരമിരിക്കുന്നു, ജീവൻ പണയംവച്ച്. നീതി ലഭിക്കുംവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി.


എ​ന്തി​ന് ഇ​വി​ടെ കി​ട​ക്കു​ന്നു?


എൻേഡാസൾഫാൻ ഇരകൾക്കു നീതി ലഭ്യമാക്കാൻ ആർട്ടിക്കിൾ 21 അനുസരിച്ച് ജീവിക്കാനുള്ള എല്ലാ സാഹചര്യവും സർക്കാർ ഉണ്ടാക്കിക്കൊടുക്കണം. മെഡിക്കൽ സൗകര്യമില്ല. സ്‌പെഷാലിറ്റി ഇല്ല. യൂറോളജി ഡോക്ടറെ നിയമിച്ചെങ്കിലും സ്‌കാനിങ്ങും മറ്റു സൗകര്യവുമില്ല. ഡേ കെയർ സെന്ററുകളില്ല. കുട്ടികളെ ഏൽപ്പിച്ച് ജോലിക്കു പോകാൻ കഴിയാത്തതിൽ കുട്ടിയെയും കൊന്ന് അമ്മമാർ ജീവനൊടുക്കുന്നു. ഈ കൊലയ്ക്ക് ഉത്തരം പറയേണ്ടത് സർക്കാരാണ്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൊലക്കുറ്റത്തിന് സർക്കാരിനെ ഒന്നാം പ്രതിയാക്കും.
എയിംസ് കാസർകോടിനെ അവഗണിച്ചു. കോഴിക്കോടും കോട്ടയവുമാണ് കേന്ദ്രത്തിൽ സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. കോഴിക്കോട്ട് മെഡിക്കൽ കോളജ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. സൂപ്പർ സ്‌പെഷാലിറ്റി ഒന്നുമില്ലാത്ത കാസർകോട്ടാണ് ഇവയെല്ലാം ആവശ്യം. എയിംസ് എവിടെ വേണമെന്ന് സർക്കാർ തീരുമാനിക്കും. എയിംസ് വന്നാൽ വിദഗ്ധ ചികിത്സ എൻഡോസൾഫാൻ ഇരകൾക്കു കിട്ടും. 2017നു ശേഷം ഇതുവരെ ഒരു ക്യാംപ് പോലും നടന്നിട്ടില്ല. അതിനു ശേഷം ജനിച്ച കുട്ടികളിൽ രോഗം കണ്ടെത്തി ചികിത്സിക്കണം.
150 വർഷത്തോളം ഈ ദുരിതം കാസർകോടിനെ വിട്ടുമാറില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അടിയന്തരമായി മെഡിക്കൽ ക്യാംപ് ആരംഭിക്കണം. ജില്ലയെ പൂർണമായും അവഗണിക്കുകയാണ്. ഇവിടെ തീരാദുരിതവുമായി കുറേ ജന്മങ്ങളുണ്ടല്ലോ. കൊവിഡ് കാലത്ത് ചികിത്സതേടി മംഗളൂരുവിലാണ് ഇവർ പോകുന്നത്. പോകാൻ കഴിയാത്തവർ മരണത്തിനു കീഴടങ്ങി. ഏതാണ്ട് 24 കുട്ടികളാണ് മരിച്ചത്. ഇത് രണ്ടാം തവണയാണ് നീതിതേടി ഇവിടെ കിടക്കുന്നത്. അന്ന് ഉന്നയിച്ച ആവശ്യങ്ങൾ ചെയ്തുതരാമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്. കണ്ണിൽപൊടിയിടാൻ ചില കാര്യങ്ങൾ ചെയ്തു. പിന്നീടൊന്നും ചെയ്തില്ല. എന്തിനീ ഈ അവഗണന. അവരും കേരളത്തിന്റെ മക്കളല്ലേ. വാഗ്ദാനം ചെയ്തതുകൊണ്ട് ഈ സമരം നിർത്തില്ല. എല്ലാം കിട്ടിയതിനു ശേഷം മാത്രം സമരം അവസാനിപ്പിക്കുകയുള്ളൂ.


2018 ജനുവരിയിലാണ് ഒരു സമരം ഉദ്ഘാടനം ചെയ്യാൻ എൻഡോസൾഫാൻ ഇരകൾ എന്നെ വിളിക്കുന്നത്. നാലുദിവസം കാസർകോട് സന്ദർശിച്ചു. ഞാൻ തകർന്നുപോയി, അവരുടെ ജീവിതം കണ്ട്. അന്നുമുതൽ ഇടപെടൽ നടത്തുന്നു- ദയാബായി പറഞ്ഞു.


സർക്കാരിന് കുറ്റകരമായ മൗനം


പാവപ്പെട്ടവർക്ക് ഈ കമ്യൂണിസ്റ്റ് സർക്കാരിൽനിന്ന് നീതി ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു. വിദേശത്ത് വിനോദത്തിനു പോകാൻ പണമുണ്ട്, ക്ലിഫ് ഹൗസിൽ തൊഴുത്തു കെട്ടാൻ പണമുണ്ട്. എന്നാൽ നിരാലംബർക്ക് സഹായമില്ല. അവരുടെ ആരോഗ്യം സംരക്ഷിക്കാൻ, ജനിച്ച കുഞ്ഞിനെ അമ്മയുടെ കൈകൊണ്ടുതന്നെയുള്ള അരുംകൊല ഇല്ലാതാക്കാൻ എൻഡോസൾഫാൻ ഇരകളായവർക്കു നീതിവേണം. എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുമ്പോഴും സർക്കാർ കുറ്റകരമായ മൗനം തുടരുകയാണ്. ദുരിതബാധിതരുടെ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻപോലും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടന നൽകുന്ന പരിരക്ഷയാണ്. അതു നിറവേറ്റാൻ സർക്കാർ തയാറാകണം.
യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചത് പോളണ്ടിലായിരുന്നു. അന്നു ഞാൻ അവിടെയുണ്ട്. പോളണ്ടിൽ ഒരു സ്ത്രീയായിരുന്നു തലപ്പത്ത്. നാലു ആഡംബര ബംഗ്ലാവുകൾ ഉണ്ടായിരുന്നു അവർക്ക്. പണംകൊടുത്ത് ആളെ നിർത്തി എഴുതിപ്പിച്ച് സ്വന്തം പേരിൽ പുസ്തകങ്ങൾ ഇറക്കി. ഒരു സുപ്രഭാതത്തിൽ കമ്യൂണിസ്റ്റ് ഭരണത്തെ ജനങ്ങൾ അവസാനിപ്പിച്ചു. ഇവിടെ കമ്യൂണിസ്റ്റ് ഭരണം അവസാനിക്കും എന്നല്ല പറയുന്നത്. അധികാരക്കസേരയിലിരിക്കുന്ന കമ്യൂണിസ്റ്റുകൾ മനസ്സാക്ഷിയോടെ പ്രവർത്തിക്കുകയാണു വേണ്ടത്.
വീ​ണാ ജോ​ര്‍ജി​നോ​ടു​ള്ള


മ​തി​പ്പ് തീ​ര്‍ന്നു


മാധ്യമപ്രവർത്തകയായിരുന്നപ്പോൾ ശബ്ദമുയർത്തിയ വീണാ ജോർജ് മന്ത്രിക്കസേര കിട്ടിയപ്പോൾ നിലപാടു മാറിയെന്ന് ദയാബായി. പണ്ട് വീണ ഒരു അഭിമുഖം തയാറാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഞാൻ മറുപടി പറഞ്ഞത്, പഞ്ചായത്തുകൾ കൂടാൻ ഒപ്പംനിൽക്കും. എന്നാൽ കസേര കിട്ടുമ്പോൾ രാഷ്ട്രീയക്കാർ വേറൊരു ലോകത്തേക്കു പോകും. അത് ഇപ്പോൾ വീണയിലുടെ കാണാൻ കഴിയുന്നു. ഈ സമരത്തെ കുറിച്ച് വീണാ ജോർജിനോട് മാസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നതാണ്. സമരത്തിന്റെ കാര്യത്തിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. സങ്കടത്താലും സന്തോഷത്താലും ഞാൻ പലപ്പോഴും പൊട്ടിക്കരയുന്നുണ്ട് ബയാബായി. വേദന താങ്ങാൻ കഴിയുന്നില്ല. കർഷക സമരത്തിനെത്തിയപ്പോൾ അവർ തേങ്ങലടക്കാൻ പ്രയാസപ്പെട്ടു. ജീവനെടുത്ത കർഷകദുരിതം ആരാണ് കണ്ടില്ലെന്നുനടിക്കുക. പക്ഷേ, അധികാരക്കസേരിയിൽ ഇരിക്കുന്നവർ ഒന്നും കണ്ടില്ല. കർഷക സമരസ്ഥലത്ത് വന്നപ്പോൾ പൊട്ടിയൊലിച്ച കാൽപാദങ്ങൾ കണ്ട് അറിയാതെ കരഞ്ഞുതീർത്തു, അവർ. നീതിക്കു വേണ്ടി സമരം ചെയ്യുന്നവരുടെ കൊടി നോക്കിയല്ല. അട്ടപ്പാടിയിൽ തല്ലിക്കൊന്ന മധുവിന്റെ ചിത്രം കാണുമ്പോൾ ഇപ്പോഴും കണ്ണുനീർ പൊഴിക്കുന്നുണ്ട്. ഈ ഭരണകൂടത്തിൽനിന്ന് നീതി ലഭിക്കുമെന്ന വിശ്വാസമില്ലെന്നും പാവപ്പെട്ടവരുടെ സർക്കാരായി മാറണമെന്നും ജനാധിപത്യത്തിന്റെ അംശംപോലും ഭരണത്തിലിരിക്കുന്നവർക്ക് ഇല്ലായെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു.
സാ​മൂ​ഹ്യ​പ്ര​വ​ര്‍ത്ത​നം ക​ച്ച​വ​ട​മാ​കു​മ്പോ​ള്‍
ഇന്ന് കൂടുതലും ആർഭാടജീവിതം, അധികാര സ്ഥാനങ്ങൾ, സുരക്ഷിതമായ ജോലി ഇവയൊക്കെയാണ് എല്ലാവരുടെയും സ്വപ്നം. സാമൂഹ്യപ്രവർത്തനത്തിനു വരുന്നവർക്ക് കൂടുതലും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  24 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  24 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  24 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  24 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  24 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  24 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  24 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  24 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  24 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago