HOME
DETAILS

സഊദിയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന

  
backup
August 04 2021 | 14:08 PM

jiddah-murder-update-04-08-21
ജിദ്ദ: ജിദ്ദയില്‍ ഇന്നലെ രാവിലെ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ഉണ്ണീന്‍ കുട്ടി മുസ്‌ല്യാരുടെ മകൻ നമ്പ്യേടത്ത് കുഞ്ഞലവിയെ (45) കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ പത്തുമണിയോടെ ജിദ്ദ അല്‍ സാമിറിലാണ് സംഭവം. കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ കുഞ്ഞലവിയെ കൊലപ്പെടുത്തി തട്ടിയെടുത്ത പണവുമായി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം ജിദ്ദ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ കയ്യിലുള്ള പണം അപഹരിക്കുകയും ചെയ്തിരുന്നു. കളക്ഷന്‍ കഴിഞ്ഞു മടങ്ങവെകയ്യിലുണ്ടായിരുന്ന 80,000 റിയാലോളം കവർന്നതായാണ് സൂചന. സ്‌പോണ്‍സറും സുഹൃത്തുക്കള്‍ അടക്കമുള്ളവരും കേസുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago