ട്രംപിനു വോട്ടു തേടി ബ്രെക്സിറ്റ് നേതാവ് നൈഗല്‍ ഫറാഷ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനു പിന്തുണതേടി ബ്രിട്ടനിലെ ബ്രെക്സിറ്റ് നേതാവ് നൈഗല്‍ ഫറാഷ്. കഴിഞ്ഞദിവസം മിസിപ്പിയിലെ ജാക്സണില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ ഒരു വിദേശ നേതാവ് പങ്കെടുക്കുന്നത് വിരളമാണെന്നിരിക്കേയാണ് ട്രംപിന്റെ റാലിയില്‍ ഫറാഷിന്റെ സാന്നിധ്യം. എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്നും ആര്‍ക്കു വോട്ടു ചെയ്യണമെന്നും താന്‍ പറയുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, അമേരിക്കയില്‍ തനിക്കു വോട്ടുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഹിലരി ക്ലിന്റനു ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു.
റാലിയില്‍ സംസാരിക്കവേ ബ്രിട്ടനിലെ ബ്രെക്സിറ്റിനെക്കുറിച്ചും സംസാരിച്ച അദ്ദേഹം ബ്രെക്സിറ്റിനെയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും താരതമ്യം ചെയ്യുകയും ചെയ്തു. ഞങ്ങള്‍ക്കു കിട്ടിയപോലെ നിങ്ങള്‍ക്കും നല്ലൊരവസരം വന്നിരിക്കുകയാണെന്നും അതു പരമാവധി ഉപയോഗപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."