HOME
DETAILS
MAL
കശ്മിരില്‍ കൊല്ലപ്പെട്ടത് പാലുവാങ്ങാന്‍ പോയവരല്ലെന്ന് മെഹബൂബ
backup
August 26 2016 | 01:08 AM
ശ്രീനഗര്‍: കശ്മിരില്‍ കൊല്ലപ്പെട്ട സിവിലിയന്മാര് പാലു വാങ്ങാന്‍ പോയവരല്ലെന്ന് മുഖ്യമന്ത്രി മെഹബൂബ. കശ്മിര് സംഘര്‍ഷം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി മെഹബൂബ ക്ഷുഭിതയായി പ്രതികരിച്ചത്. കശ്മിരില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തെ മുമ്പുണ്ടായിരുന്നതുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. പ്രക്ഷോഭകര്‍ക്കെതിരായ സൈനിക നടപടിയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതിനെയും മെഹ്ബൂബ ന്യായീകരിച്ചു. സൈനികര്‍ക്കുനേരെ നടത്തിയ അക്രമം ചെറുക്കുന്നതിനിടെയാണ് ചിലര്‍ കൊല്ലപ്പെട്ടത്. പാലുവാങ്ങാനും ചോക്കലേറ്റ് വാങ്ങാനും പോയവരല്ല അവരെന്നും മെഹബൂബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."