യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികള്‍; ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല
യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികള്‍; ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല
ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം ദൊരൈസാമിയെ സ്‌കോട്ട്‌ലന്റിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികള്‍. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ തര്‍ക്കത്തിനിടയിലാണ് ഇപ്പോള്‍ പുതിയ സംഭവം.
സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദൊരൈസ്വാമിയെ ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗുരുദ്വാരയിലെ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു. യു.കെയിലെ ഒരു ഗുരുദ്വാരയിലേക്കും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കിയാണ് ദൊരൈസ്വാമിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റേയോ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
The Indian High Commissioner to the UK, Vikram Doraiswami, was obstructed from entering a gurdwara in Scotland by #KhalistaniTerrorists. The incident unfolded outside the Glasgow Gurdwara on Albert Drive, where Doraiswami had a planned meeting with the gurdwara committee. pic.twitter.com/q7syY42wsG
— #जयश्रीराधे ?? (@IshaniKrishnaa) September 30, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."