HOME
DETAILS
MAL
ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; ഡീസലിനും പെട്രോളിനും വില കൂടി
backup
September 30 2023 | 09:09 AM
ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; ഡീസലിനും പെട്രോളിനും വില കൂടി
ദുബൈ: യുഎഇ ഇന്ധന വില സമിതി 2023 ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മാസം മുതൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ റീട്ടെയിൽ നിരക്കുകൾ ലിറ്ററിന് ഏകദേശം 3 ഫിൽസ് വീതം ഇന്ധന വില കമ്മിറ്റി വർധിപ്പിച്ചു. അതേസമയം ഡീസലിന് 17 ഫിൽസ് വിലയാണ് വർധിച്ചത്.
ഒക്ടോബർ മാസത്തെ പുതുക്കിയ നിരക്കുകൾ അറിയാം
- സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.44 ദിർഹമാണ് പുതിയ വില. സെപ്തംബറിലെ 3.42 ദിർഹം.
- സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.33 ദിർഹമാണ് പുതിയ വില. കഴിഞ്ഞ മാസം 3.31 ദിർഹമായിരുന്നു.
- ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.26 ദിർഹമാണ് ഒക്ടോബറിലെ വില. സെപ്റ്റംബറിൽ ലിറ്ററിന് 3.23 ദിർഹം.
ഡീസലിന് 17 ഫിൽസ് വിലയാണ് വർധിച്ചത്. കഴിഞ്ഞ മാസം 3.40 ദിർഹമുണ്ടായിരുന്ന ഡീസലിന് ഒക്ടോബറിൽ 3.57 ദിർഹമായിരിക്കും നൽകേണ്ടത്.
പുതുക്കിയ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."