HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി; കോടതി മാറ്റണമെന്ന ഹരജി സുപ്രിംകോടതി തള്ളി
backup
October 21 2022 | 07:10 AM
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
വിചാരണ നടത്തുന്ന ജഡ്ജിയോട് വായ് അടച്ച് ഇരിക്കാന്‍ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി.ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്ന് കോടതി ചോദിച്ചു.ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയതിന് തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയും മുന്‍പ് തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."