HOME
DETAILS

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ; സൂഫീധാരയിലെ അപൂര്‍വതാരകം

  
backup
August 10 2021 | 01:08 AM

%e0%b4%b5%e0%b4%be%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍


വിനയാന്വിതനായി ജീവിച്ച് ഉന്നതികള്‍ കീഴടക്കിയ മഹാമനീഷിയാണ് ഇന്നലെ വിടപറഞ്ഞ വാവാട് പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍. മഹാന്മാരോടുള്ള സഹവാസം കൊണ്ട് ജീവിതവിശുദ്ധിയുടെ ആഴങ്ങളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിന്റെ ദാസര്‍ ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്നവരും അവിവേകികള്‍ അവരോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി പറഞ്ഞൊഴിയുന്നവരുമാണ് (ഫുര്‍ഖാന്‍: 63). വിനയാന്വിതര്‍ മാത്രമേ അല്ലാഹുവിന്റെ ദാസന്മാരായിട്ടുള്ളൂ എന്ന വലിയ പാഠമാണ് ഇതു നല്‍കുന്നത്. അബൂഹുറൈറ (റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: 'അല്ലാഹുവിനോട് ആരെങ്കിലും വിനയം കാണിച്ചാല്‍ അയാളെ അല്ലാഹു ഉയര്‍ത്തും'. വിനയംകൊണ്ട് ഉന്നതികള്‍ കീഴടക്കിയ അത്തരം ആളുകളുടെ കൂട്ടത്തിലാണ് വാവാട് പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍.


അദ്ദേഹത്തിന്റെ ദര്‍സ് ജീവിതം ആരംഭിക്കുന്നത് ബഹുവന്ദ്യരായ അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ സമീപത്തു നിന്നാണ്. ശേഷം കളരാന്തിരി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, മലയമ്മ നാരകശ്ശേരി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സിലും ഇയ്യാട്ടുനിന്ന് ഇ.കെ ഹസന്‍ മുസ്‌ലിയാരുടെ ദര്‍സിലും പഠനം നടത്തി. വീണ്ടും അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സിലെത്തി. അവിടെ നിന്നാണ് ഉപരിപഠനാര്‍ഥം പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് എത്തുന്നത്. 1960കളില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനത്തിനെത്തിയ സമയത്ത് അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുണ്ട്. 2011 നവംബര്‍ 30നു മുശാവറയില്‍ എത്തിയതോടെ ഞങ്ങളുടെ ബന്ധം ദൃഢമായി. അസുഖം കാരണം ജാമിഅയില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ തിരിച്ചുപോയ അദ്ദേഹം അതു പലപ്പോഴും വിഷമത്തോടെ ഓര്‍ത്തിരുന്നു. പട്ടിക്കാട്ട് വച്ച് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത തേജസുകളില്‍നിന്ന് അറിവു നുകര്‍ന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളടക്കം ജാമിഅയില്‍ ഉണ്ടായിരുന്ന കാലത്താണ് ഞങ്ങളുടെ കൂട്ടത്തില്‍ അണ്ടോണയില്‍നിന്ന് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ എത്തുന്നത്. ഉമറലി ശിഹാബ് തങ്ങളുമായി അന്നു തുടങ്ങിയ ആത്മബന്ധമാണ് പാണക്കാട് കുടുംബവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. ജീവിതാന്ത്യം വരെ അതു പതിന്മടങ്ങ് കരുത്തോടെ കാത്തുസൂക്ഷിച്ചു.


ആത്മീയ സദസുകളില്‍ നിറസാന്നിധ്യമായിരുന്ന കുഞ്ഞിക്കോയ മുസ്‌ലിയാരെ അത്തരം ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നതിനു പിന്നില്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഇടപെടലായിരുന്നു. കുഞ്ഞിക്കോയ മുസ്‌ലിയാരെക്കാള്‍ പ്രധാനികളായ പണ്ഡിതരും സയ്യിദുമാരും ഉണ്ടെങ്കിലും ദിക്ര്‍ ദുആ മജ്‌ലിസുകളിലേക്ക് അദ്ദേഹത്തെ ആയിരുന്നു എല്ലാവരും ആദരപൂര്‍വം ക്ഷണിച്ചിരുന്നത്. സ്ഫുടം ചെയ്ത അറബി ഭാഷയിലുള്ള പ്രാര്‍ഥനകള്‍ വേദനയനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും വലിയ ആശ്വാസമായിരുന്നു. അല്ലാഹു ഒരാളെ ഉന്നതനാക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെ സീനിയോരിറ്റിക്ക് പരിഗണനയില്ലല്ലോ. തസ്വവ്വുഫിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ കൂടുതല്‍ ശ്രദ്ധിച്ചു. മമ്പുറം സയ്യിദ് അലവി തങ്ങളോടും സി.എം വലിയുല്ലാഹി മടവൂരിനോടും അതിരറ്റ ആദരം കാത്തുസൂക്ഷിച്ചു. കൊവിഡ് ഇളവു പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിരമായി മടവൂര്‍ മഖാം സിയാറത്ത് ചെയ്യാറുണ്ടായിരുന്നു. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായും വളരെ ശ്രേഷ്ഠമായ ബന്ധം പുലര്‍ത്തിയ അദ്ദേഹം അവരുടെ പാതയില്‍ അടിയുറച്ചുനിന്ന് സമസ്തയുടെ വേരോട്ടം സുഗമമാക്കി.
മഹാന്മാരുമായുള്ള ബന്ധമാണ് വിജയത്തിന്റെ കരുത്ത് എന്ന് അദ്ദേഹം സ്ഥിരമായി തന്റെ വേദികളില്‍ ഉപദേശിച്ചു. സയ്യിദുമാരോടും ഔലിയാഇനോടും ഉലമാഇനോടുമുള്ള ആദരവും ബഹുമാനവും ഇല്ലാത്തവന്‍ മതത്തില്‍നിന്ന് അകന്നുപോകുമെന്ന മതത്തിന്റെ അടിസ്ഥാനത്തെ കുറിച്ചുള്ള സാരോപദേശങ്ങളില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. വായ മറച്ചുപിടിച്ച് ആര്‍ക്കും അലോസരമുണ്ടാക്കാതെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. വിനയത്തിന്റെ പ്രതിരൂപമായിരുന്ന ആ മഹാമനീഷി നല്‍കുന്ന സന്ദേശം മഹത്തരമായിരുന്നു. ശാന്തനായി ഭൂമിയില്‍ ജീവിച്ചു, നിരവധി ആളുകള്‍ക്ക് മതത്തിന്റെ അന്തഃസത്ത പകര്‍ന്നുകൊടുത്തു... ആ മഹാത്മാവ് വിടപറഞ്ഞിരിന്നു. അറബി കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയുടെ 29ാം ദിനത്തിലാണ് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായത്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അടക്കമുള്ള ധാരാളം പണ്ഡിതന്മാര്‍ വിടപറഞ്ഞ മാസമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago