HOME
DETAILS
MAL
കുടുംബവഴക്ക്; ഭാര്യയേയും ഭാര്യാ മാതാവിനേയും ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു
backup
October 02 2023 | 05:10 AM
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേഴിയില്‍ ഭാര്യയേയും ഭാര്യാ മാതാവിനേയും ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. പാറമലയില്‍ പാലാട്ടില്‍ ബിന്ദു, ബിന്ദുവിന്റെ മാതാവ് ഉണ്ണിയാതെ എന്നിവരെയാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ഉണ്ണിയാതയുടെ കൈവിരല്‍ അക്രമത്തെ തുടര്‍ന്ന് വേര്‍പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരുടേയും പരിക്ക് ഗുരുതരമാണ്. രണ്ട് വര്‍ഷമായി ഷിബുവും ബിന്ദുവും പിരിഞ്ഞ് കഴിയുകയായിരുന്നു.
Content Highlights:man attacked wife and mother in law in kodenchery,kozhikkode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."