വിഷ്ണു പ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ ക്ഷതം,കഴുത്ത് വേര്‍പെടാറായ അവസ്ഥയില്‍,മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു
കണ്ണൂര്‍;പാനൂരില്‍ വെട്ടേറ്റ് മരിച്ച വിഷ്ണുപ്രിയയുടെ മൃതദേഹം സംസ്‌കരിച്ചു. വന്‍ജനാവലിയാണ് വിഷ്ണുപ്രിയയെ അവസാനമായി കാണാനെത്തിയത്. വിഷ്ണുപ്രിയയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഞരമ്പുകള്‍ മുറിഞ്ഞ് കഴുത്ത് 75 ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. നെഞ്ചിലും കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ആന്തരികാവയങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ശ്യാംജിത്ത് കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഈ യുവാവ് വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിന്റെ പുറത്താണ് ശഅയംജിത്ത് കൊലപാതകത്തിന് പദ്ധതിയിട്ടത്.ഈ സുഹൃത്തുമായി വിഷ്ണുപ്രിയ വാട്സാപ്പില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തി അരുംകൊല നടത്തിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."