ജി. സുധാകരന്‍ മന്ത്രിയായിരിക്കെ നടന്ന ദേശീയപാത നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് എം.പി
തിരുവനന്തപുരം: ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ദേശീയപാത 66 ല്‍ അരൂര്‍ മതല്‍ ചേര്‍ത്തല വരെ (23.6 KM)പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേടെന്ന് എ.എം ആരിഫ് എം.പി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എം.പി കത്തയച്ചു.
2019 ല്‍ 36 കോടി ചിലവഴിച്ച് ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മാണം. കേന്ദ്ര ഫണ്ട് എങ്കിലും നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നും എംപി കുറ്റപ്പെടുത്തുന്നു.
അമ്പലപ്പുഴയില്‍ സിപിഎമ്മിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഈ കത്തും പുറത്തുവന്നത്. അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ ശക്തമായ നിലപാട് എ എം ആരിഫ് എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."