HOME
DETAILS
MAL
അഖ്ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
backup
August 26 2016 | 12:08 PM
അലഹബാദ്: ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദനത്തിനിരയായി മരിച്ച ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അലഹബാദ് ഹൈക്കോടതി തടഞ്ഞു. ആറംഗ കുടുംബത്തെ അറസ്റ്റ് ചെയ്യാന്‍ കീഴ്ക്കോടതി നല്കിയ അനുമതി റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്.
എന്നാല്‍ അഖ്ലാഖിന്റെ സഹോദരന് ജാന്‍ മുഹമ്മദിന്റെ അറസ്റ്റ് വാറന്റ് നീക്കിയിട്ടില്ല. ജസ്റ്റിസ് പ്രഭാത് ചന്ദ്ര ത്രിപാതി, രമേശ് സിന്‍ഹ എന്നിവര്‍ ചേര്‍ന്ന ബെഞ്ചിന്റേതാണ് വിധി.
അഖ്ലാഖിന്റെ കുടുംബത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ജൂലൈ 14നാണ് ഗ്രേറ്റര്‍ നോയിഡയിലെ കോടതി ഉത്തരവിടുന്നത്. കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്നും ഇതേ കോടതി ഉത്തരവിട്ടിരുന്നു. അഖ്ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫാണെന്ന മഥുരയിലെ ഫോറന്‍സിക് ലാബിന്റെ പരിശോധനാ ഫലത്തെത്തുടര്ന്നാണ് വിധിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."