HOME
DETAILS

വൻകിടക്കാരോട് മുട്ടുമടക്കി സർക്കാർ

  
backup
October 26 2022 | 02:10 AM

%e0%b4%b5%e0%b5%bb%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b4%9f%e0%b4%95

അഞ്ചു കിലോമീറ്ററിലധികം മലയോര ഹൈവേയുടെ നിർമാണം വീതി കുറക്കുന്നു


കൽപ്പറ്റ • റോഡ് വികസനത്തിന് ഭൂമി നൽകാത്ത വൻകിട തോട്ടങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സർക്കാർ.
റോഡ് നിർമാണത്തിനാവശ്യമായ സ്വകാര്യഭൂമികൾ സൗജന്യനിരക്കിൽ നേടിയ ശേഷം തോട്ടങ്ങളിലൂടെയുള്ള ഭാഗങ്ങളിൽ ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കാതെ റോഡ് വീതി കുറച്ച് നിർമിക്കാനുള്ള നീക്കം തുടങ്ങി. കാസർകോട്-കണ്ണൂർ-വയനാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് നിർമാണത്തിലാണ് എച്ച്.എം.എൽ ഉൾപ്പെടെയുള്ള വൻകിട തോട്ടങ്ങൾക്ക് സർക്കാർ ഇളവ് നൽകുന്നത്.
12.800 കിലോമീറ്റർ റോഡിൽ അഞ്ചു കിലോമീറ്ററിലധികം എച്ച്.എം.എൽ, പോഡാർ, എ.വി.ടി തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇവിടങ്ങളിൽ ഭൂമി ലഭ്യമാക്കാതെ വീതി കുറച്ച് റോഡ് നിർമിക്കാനാണ് നീക്കം നടക്കുന്നത്. എച്ച്.എം.എൽ ഭൂമി വിട്ടുനൽകാത്തത് കാരണം മൂന്നര വർഷം മുമ്പ് പ്രവൃത്തി തുടങ്ങിയ റോഡ് നിർമാണം നിലച്ചിരിക്കുകയാണ്.
സ്വകാര്യഭൂമികളുള്ള ഭാഗങ്ങളിലും ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത ഭാഗങ്ങളിലും 12 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്.
പല കാരണങ്ങളാൽ നിലവിലെ ടെൻഡർ റദ്ദാക്കിയിട്ടുണ്ട്. തുടർന്ന് ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കി വീതി കുറച്ച് റോഡ് നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. എച്ച്.എം.എൽ ഉൾപ്പെടെയുള്ള തോട്ടങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന രാജമാണിക്യം കമ്മിഷൻ കണ്ടെത്തിയ ഏക്കർ കണക്കിന് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളിൽ മെല്ലെപ്പോക്ക് തുടരുന്ന സർക്കാർ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും വൻകിടക്കാർക്ക് അനുകൂലമായി നീങ്ങുകയാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago