യു.പിയില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥികള്‍; ഇനിയും ഉണ്ടകള്‍ ബാക്കിയുണ്ടെന്നും തിരിച്ചു വരുമെന്നും ഭീഷണിയും
യു.പിയില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥികള്‍; ഇനിയും ഉണ്ടകള്‍ ബാക്കിയുണ്ടെന്നും തിരിച്ചു വരുമെന്നും ഭീഷണിയും
ലഖ്‌നോ: അധ്യാപകനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച് ഭീഷണി മുഴക്കി അതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കൗമാരക്കാരായ രണ്ടു വിദ്യാര്‍ഥികള്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ കോച്ചിങ് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം.
ഖന്ദൗലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാലുപൂര്‍ ഇന്റര്‍സെക്ഷന് സമീപമാണ് സംഭവം. സുമിത് സിങ് എന്ന അധ്യാപകന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവെച്ച ശേഷം ഇരുവരും ഓടിരക്ഷപ്പെടുകയും പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 40 ബുള്ളറ്റില്‍ 39 എണ്ണം ബാക്കിയുണ്ടെന്നും നിന്റെ കാല്‍ ഞങ്ങള്‍ പറിച്ചെടുക്കുമെന്നും വീഡിയോയില്‍ കുട്ടികള്‍ പറയുന്നു. 'ഗാങ്സ്റ്റര്‍' എന്നാണ് കുട്ടികള്‍ അവരെ സ്വയം വിശേഷിപ്പിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Watch this
— Arvind Chauhan ??️ (@Arv_Ind_Chauhan) October 5, 2023
Two students in #Agra allegedly shot their teacher & released a video.
"In total we will pump 40 bullets. One We have shot, 39 are pending," said the teen boys in the video.#UttarPradesh pic.twitter.com/gP35OBBfHJ
വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ ഒരു കൊലപാതകവുമായി അറസ്റ്റിലായിരുന്നു. സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കുട്ടികള്‍ കൊലപാതകം നടത്തിയതെന്നാണ് കേസില്‍ പൊലിസ് പറഞ്ഞത്. ഇവര്‍ കൊലപാതക വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."