എത്രയും വേഗം ഉക്രൈന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
കീവ്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും വേഗം രാജ്യംവിടണമെന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റോഡ് ഗതാഗതം ഉള്‍പ്പെടെ ലഭ്യമായ മാര്‍ഗങ്ങളിലൂടെ ഉടന്‍ തന്നെ യുദ്ധഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന കര്‍ശന നിര്‍ദേശമാണ് എംബസി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഒക്‌ടോബര്‍ 19നും ഇന്ത്യന്‍ എംബസി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തേ പുറപ്പെടുവിച്ച ഉപദേശത്തിന്റെ തുടര്‍ച്ചയാണിതെന്നും ഇതുപ്രകാരം ചില ഇന്ത്യന്‍ പൗരന്മാര്‍ ഇതിനകം ഉക്രൈന്‍ വിട്ടതായും എംബസി പ്രസ്താവനയില്‍ പറഞ്ഞു.
ഉക്രൈനില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി തുടരുന്ന യുദ്ധംകാരണം പഠനം മുടങ്ങിയ അവസ്ഥയിലാണ്. ഇതിനിടെ വിദ്യാര്‍ഥികള്‍ ഉക്രൈനിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം യാത്രപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വിലക്ക് മറികടന്ന് മലയാളികളുള്‍പ്പെടെ ഒട്ടേറെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കാനായി ഉക്രൈനില്‍ തിരിച്ചെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളിലൂടെയാണ് ഉക്രൈനിലേക്ക് കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."