ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല, ഇത് വ്യാജ ഏറ്റുമുട്ടല്‍; ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരണവുമായി വി.ഡി സതീശന്‍
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് സര്‍ക്കാര്‍ ഗവര്‍ണര്‍ വ്യാജ ഏറ്റുമുട്ടലാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നു, ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍വകലാശാലാ വിഷയമാണെങ്കിലും നിലവിലെ വിഷയമാണെങ്കിലും ഇവരെല്ലാം ഒരുമിച്ചാണ്. സുപ്രീം കോടതിയില്‍ ഒരുമിച്ചാണ് വൈസ് ചാന്‍സലര്‍മാരുടെ നിയമനം ശരിയാണെന്ന് സര്‍ക്കാരും ഗവര്‍ണറും ഒരുപോലെ വാദിച്ചത്. എന്നിട്ട് ജനങ്ങളുടെ മുമ്പില്‍ ഏറ്റുമുട്ടുന്നത് പോലെ കാണിക്കുകയാണ്. സി.പി.എം. സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് സമരം. ഗവര്‍ണര്‍ക്കെതിരായിട്ടുള്ള സമരം എന്ന വ്യാജേനയാണ് ഇത്. ഈ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നത് ഒരുപാട് വിഷയങ്ങളില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ട്. കാര്‍ഷിക മേഖല മുഴുവന്‍ തകര്‍ച്ചയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായി. വലിയ പ്രതിസന്ധിയില്‍ കൂടിയാണ് സര്‍ക്കാര്‍ പോകുന്നത്. ഇതെല്ലാം മറച്ചു വെക്കുന്നതിന് വേണ്ടിയിട്ടാണ് സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."