ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: പിടിക്കപ്പെട്ടത് 35,527 ഡ്രൈവർമാർ; 99 അപകടം
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: പിടിക്കപ്പെട്ടത് 35,527 ഡ്രൈവർമാർ; 99 അപകടം
ദുബൈ: മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനെ തുടർന്ന് ദുബൈയിൽ എട്ടുമാസത്തിനിടെ ഉണ്ടായത് 99 അപകടങ്ങൾ. ശരാശരി 12 ലേറെ അപടങ്ങളാണ് ഈ വർഷത്തെ ആദ്യ എട്ടു മാസങ്ങളിൽ ഉണ്ടായത്. ഈ അപകടങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. 58 പേർക്ക് പരിക്കേറ്റു. ഇതോടൊപ്പം മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള 35,527 നിയമലംഘനങ്ങൾ ഈ കാലയളവിൽ രേഖപ്പെടുത്തി.
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റി, പെട്ടെന്നുള്ള ലെയിൻ മാറ്റത്തിനും അപകടത്തിനും കാരണമാകുന്നു. റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാൽ അവർ റെഡ് സിഗ്നലുകൾ കാണാതെ പോവുകയും, ഹൈവേകളിൽ മിനിമം സ്പീഡ് ലിമിറ്റിന് താഴെ വാഹനമോടിക്കുകയും ചെയ്യുന്നു. ഇതെല്ലം അപകടത്തിന് കാരണമാകുന്നെന്ന് ദുബൈ പൊലിസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
റോഡിൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ ഒരാൾ വിളിക്കുകയോ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കുകയോ സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുകയോ ചെയ്‌താലും ഈ പിഴ ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."