400 ഇറാന് ഡ്രോണുകള്‍ റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതായി ഉക്രൈന്
കീവ്: ഉക്രൈനിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ റഷ്യ 400ലധികം ഇറാന് ഡ്രോണുകള്‍ ഉപയോഗിച്ചതായി ഉക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്കി ആരോപിച്ചു. ഇറാന് നിര്‍മിത ഷാഹിദ്-136 കാമികസ് ഡ്രോണുകള്‍ ഉപയോഗിച്ച് കീവിലും മറ്റ് ജനവാസ മേഖലകളിലും റഷ്യ നിരവധി സ്ഫോടനങ്ങള്‍ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 17ന് റഷ്യ 43 ഡ്രോണുകള്‍ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തി. ഇതിനു പിന്നാലെ 28 ഡ്രോണുകള്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പൗരന്മാര് കൊല്ലപ്പെട്ടു.
റഷ്യയും ഇറാനും തമ്മില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയതായി പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുമ്പോഴും ആയുധങ്ങള്‍ നല്‍കുന്നുവെന്ന ആരോപണം ഇരു രാജ്യങ്ങളും നിഷേധിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ ഉക്രൈനിലെ പ്രധാന നഗരങ്ങളില്‍ ഇറാന് നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് കനത്ത വ്യോമാക്രമണമാണ് റഷ്യ നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."