പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളിയ സംഭവം: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 4.15 ലക്ഷം പാരിതോഷികം
പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളിയ സംഭവം: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 4.15 ലക്ഷം പാരിതോഷികം
അബുദാബി: പൂച്ചകളെ കൂട്ടത്തോടെ അബുദാബിയിലെ മരുഭൂമിയിൽ വലിച്ചെറിഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് അന്താരാഷ്ട്ര മൃഗാവകാശ സംഘടനയായ പെറ്റ. 5,000 ഡോളർ (18,350 ദിർഹം - 4.15 ലക്ഷം രൂപ) ആണ് പാരിതോഷികമായി നൽകുക. പെറ്റ ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റ് ജേസൺ ബേക്കറാണ് എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ പ്രതിഫലം വെളിപ്പെടുത്തിയത്.
“ശമിക്കാത്ത ചൂടിൽ ദാഹവും പട്ടിണിയും മൂലമുള്ള ഭയാനകമായ മരണത്തിന് വേണ്ടി മരുഭൂമിയിലേക്ക് ഈ പൂച്ചകളെ വലിച്ചെറിഞ്ഞവരെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് PETA Asia $ 5,000 പാരിതോഷികം വാഗ്ദാനം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
അബുദാബിയിലെ അൽ ഫലാഹ് മരുഭൂമിയിൽ 150 പൂച്ചകളെ കണ്ടെത്തിയത്. ഇതിൽ 60 ഓളം പൂച്ചകളെ ചത്തനിലയിലാണ് കണ്ടെത്താനായത്. 92 ജീവനുള്ള പൂച്ചകളെ രക്ഷിക്കാനായാതായി രക്ഷാപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ കൊണ്ടുവന്ന് തള്ളിയത് ഏറെ ചർച്ചാവിഷയമായിരുന്നു.
സംഭവത്തിൽ, ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയുടെ കുറ്റവാളികൾക്കെതിരെ എല്ലാ ഭരണപരവും നിയമപരവുമായ നടപടികളും ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, പൂച്ചകളെ മണലിൽ കുഴിച്ചിട്ടിരിക്കുന്നതോ കഷ്ടിച്ച് നിൽക്കാൻ കഴിയാത്തതോ ആയ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."