'പ്രസംഗത്തില്‍ പ്രശ്നമില്ല, ഗവര്‍ണര്‍ക്ക് കൃത്യമായി മറുപടി മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്'; കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രസംഗത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രസംഗം കേട്ടാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് വ്യക്തമാകും. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.എന്‍ ബാലഗോപാല്‍ കെ.എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന സംഭവം വിശദീകരിച്ച് അവിടെ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് മന്ത്രി പറഞ്ഞതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബോധപൂര്‍വ്വ പരാമര്‍ശമാണ് മന്ത്രി നടത്തിയത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാല്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്.
എന്നാല്‍ മന്ത്രിയില്‍ അചഞ്ചലമായ വിശ്വാസമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."