HOME
DETAILS

നിലവാരമുള്ളതു നിലനില്‍ക്കും

  
backup
August 16 2021 | 02:08 AM

7896535213


ഉറുമാന്‍: 3 കിലോ 100' എന്ന ബോര്‍ഡും തൂക്കിയുള്ള വഴിയോരക്കച്ചവടം അടുത്തിടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. മാര്‍ക്കറ്റില്‍ നൂറോ അതിലധികമോ കിലോവില വരുന്ന ഉറുമാന്‍ 3 കിലോ നൂറു രൂപയ്ക്കു കിട്ടുമെങ്കില്‍ സ്വാഭാവികമായും ശ്രദ്ധിക്കുമല്ലോ. പ്രതീക്ഷിച്ച ആള്‍തിരക്കൊന്നും അവിടെ കാണാതിരുന്നപ്പോള്‍ എന്തോ അസ്വാഭാവികത മണത്തു. ചെന്നു നോക്കിയപ്പോഴാണ് കള്ളിയറിയുന്നത്. അകക്കാമ്പ് കൊള്ളാമെങ്കിലും ഒന്നു പോലും കാഴ്ചയ്ക്കു കൊള്ളില്ല. വില കുറയാനും ആളുകളെ അകറ്റാനും അതാണു ഹേതുവായത്. പിന്നീട് അതേ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒരു കാര്യം മനസിലായി: വൃത്തിയില്ലെങ്കില്‍ ഉള്ളതു കൂടുതലാണെങ്കിലും കാര്യമില്ല. വൃത്തിയുണ്ടെങ്കില്‍ ഉള്ളതു കുറച്ചാണെങ്കിലും പ്രശ്‌നവുമില്ല.
രുചികരമായ ഭക്ഷണം വിളമ്പിയ രണ്ടു പാത്രങ്ങള്‍ സങ്കല്‍പിക്കുക. അതിലൊന്നില്‍, കൂടുതല്‍ ഭക്ഷണമുണ്ട്. മറ്റേതില്‍ വളരെ കുറച്ചും. ഇവയില്‍ മനസിന്റെ സ്വാഭാവിക ചായ്‌വ് ഏതിലേക്കായിരിക്കുമെന്നു ചോദിച്ചാല്‍ കൂടുതല്‍ ഭക്ഷണമുള്ളതിലേക്ക് എന്നായിരിക്കും മറുപടി. എന്നാല്‍ കൂടുതല്‍ ഭക്ഷണം വിളമ്പിയ പാത്രത്തില്‍ അല്‍പം മ്ലേച്ഛതകൂടി കാണുന്നുവെങ്കിലോ..?


വെറുപ്പും വിദ്വേഷവും വച്ച് സദ്കര്‍മങ്ങളേറ്റുന്നതിലും ഭേദം ശുദ്ധഹൃദയത്തോടെ കുറഞ്ഞ കര്‍മങ്ങള്‍ അനുവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യുന്നതാരാണെന്നല്ല, ചെയ്യുന്നത് നന്നാക്കുന്നവരാരാണെന്നാണ് നോക്കുക. ഒരാളോടും വെറുപ്പില്ലാത്ത ഹൃദയങ്ങള്‍ക്ക് വിലയും മൂല്യവുമേറും. അതിലേക്ക് മറ്റു ഹൃദയങ്ങള്‍ വേഗം ആകര്‍ഷിക്കുകയും ചെയ്യും. ഹൃദയത്തിന് അഭൗമമായൊരു കാന്തികശക്തിയുണ്ടല്ലോ. ആകര്‍ഷണത്തെ നിര്‍വീര്യമാക്കുന്ന ആവരണങ്ങള്‍ മുന്നിലുണ്ടാകരുതെന്നു മാത്രം.


കാന്തം കാന്തത്തില്‍ ചേരണമെങ്കില്‍ കാറും ചേറും മാറണം. നിറയെ ചേറുകലര്‍ന്ന കാന്തത്തിലേക്ക് മറ്റൊരു കാന്തത്തിന് ആകര്‍ഷണം കുറയും. ശുദ്ധഹൃദയര്‍ ആര്‍ക്കും എവിടെയും പ്രിയങ്കരരാകുന്നതും അശുദ്ധഹൃദയര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നതും അതുകൊണ്ടാണ്. ഉറുമാന്‍ പോഷകമൂല്യമുള്ള പഴമാണെന്നു പറഞ്ഞിട്ടു കാര്യമില്ല, തൊലിപ്പുറത്ത് പുഴുക്കുത്തുകളുണ്ടെങ്കില്‍ വിലയിടിയും. എത്ര വലിയ സമൂഹികപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും കാര്യമില്ല, ഹൃദയം മലിനമാണെങ്കില്‍ സമൂഹത്തില്‍ വിലയുണ്ടാകില്ല.


കര്‍മങ്ങളുടെ മൂല്യം കുറക്കുന്ന വൈറസുകളെയാണ് ആദ്യം പടികടത്തേണ്ടത്. അംഗശുദ്ധിയില്ലാതെ നിസ്‌കരിച്ചിട്ടെന്തു ഫലം..? അഗ്നി വിറകിനെ തിന്നുന്നപോലെ അസൂയ നന്മകളെ തിന്നുകളയുമെന്ന പ്രവാചകമൊഴിയോര്‍ക്കുക. ഹൃദയത്തില്‍ അസൂയയെന്ന ദുര്‍ഗുണത്തെ പോറ്റുന്നവരും നാവിനെ അനിയന്ത്രിതമായി കയറൂരിവിടുന്നവരും തങ്ങളുടെ കര്‍മപുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ നിരാശരാവാതിരിക്കില്ല. മൗലാനാ ഫരീരുദ്ദീന്‍ അത്വാര്‍ തന്റെ പന്തേ നാമഃയില്‍ പറയുന്നു:
അസ് ഹസദ് അവ്വല്‍ തൊ ദില്‍ റാ പാക് ദാര്‍
ഖ്വീശ്തന്‍ റാ ബഅ്ദസാന്‍ മൂമിന്‍ ശുമാര്‍
പാക് ദാറസ് കസിബ് വസ് ഗീബത് സബാന്‍
താകെ ഈമാനത് നയൊഫുതദ് ദര്‍ സിയാന്‍
പാക് ഗര്‍ദാരീ അമല്‍ റാ അസ് രിയാ
ശംഎ ഈമാനെ തൊറാ ബാശദ് സിയാ
(ആദ്യം ഹൃദയത്തെ അസൂയയില്‍നിന്ന് ശുദ്ധിയാക്കൂ. എന്നിട്ട് നീ നിന്നെ പൂര്‍ണസത്യവിശ്വാസിയായി ഗണിച്ചാല്‍ മതി. സത്യവിശ്വാസത്തിനു ഹാനി ഭവിക്കാതിരിക്കാന്‍ നാവിനെ കളവില്‍നിന്നും പരദൂഷണത്തില്‍നിന്നും ശുദ്ധിയാക്കുക. കര്‍മത്തെ ലോകമാന്യത്തില്‍നിന്ന് വിമലീകരിക്കുന്നുവെങ്കില്‍ നിന്റെ വിശ്വാസദീപം പ്രകാശപൂര്‍ണമായി മാറും.)
കര്‍മത്തില്‍ ഉദ്ദേശ്യശുദ്ധി പാത്രത്തിനു മൂടുപോലെയാണ്. മൂടിയില്ലെങ്കിലും മൂടില്ലാതാകരുത്. മൂടില്ലാത്ത പാത്രത്തില്‍ ഒന്നും നിലനില്‍ക്കില്ല. കര്‍മം ഫലദായകമാകാന്‍ ഉദ്ദേശ്യം നിഷകളങ്കമായിരിക്കണം. ഫരീദുദ്ദീന്‍ അത്വാര്‍ തന്നെ പറയട്ടെ:
ഹര്‍ കെ റാ അന്തര്‍ അമല്‍ ഇഖ്‌ലാസ് നീസ്ത്
ദര്‍ ജഹാന്‍ അസ് ബന്തെഗാനെ ഖാസ് നീസ്ത്
ഹര്‍ കെ കാറശ് അസ് ബറായെ ഹഖ് ബുവദ്
കാറെ ഊ പീവസ്‌തെ ബാ റൗനഖ് ബുവദ്
(കര്‍മത്തില്‍ ആത്മാര്‍ഥതയില്ലാത്തവന്‍ വിശിഷ്ടദാസന്മാരില്‍ ഉള്‍പെടില്ല. അല്ലാഹുവിനുവേണ്ടി മാത്രം കര്‍മം ചെയ്യുന്നുവെങ്കില്‍ അവന്റെ കര്‍മം തേജസാര്‍ന്നതായിരിക്കും.)


കര്‍മരംഗങ്ങളില്‍ വിശ്വാസികളെ കവച്ചുവയ്ക്കുന്ന കപടന്മാരുണ്ട്. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, അഗ്നികുണ്ഠമായിരിക്കും അവരുടെ വാസസ്ഥലം. വെറുപ്പോടുകൂടി നല്‍കുന്ന നൂറു രൂപ ഒരു യാചകനുപോലും സ്വീകരിക്കാന്‍ പ്രയാസം തോന്നുമെങ്കില്‍ ഹൃദയശുദ്ധിയില്ലാതെ ചെയ്യുന്ന കര്‍മങ്ങള്‍ ജഗനിയന്താവായ അല്ലാഹു എങ്ങനെ സ്വീകരിക്കും..?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  24 minutes ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  an hour ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  an hour ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  an hour ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  2 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  2 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  2 hours ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  3 hours ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  3 hours ago