HOME
DETAILS

പുളിക്കത്തടത്തിലെ കുടമ്പുളിക്കഥകള്‍

  
backup
October 08 2023 | 04:10 AM

sundayprabhatham-main-article-08-10-2023

പുളിക്കത്തടത്തിലെ കുടമ്പുളിക്കഥകള്‍

എന്‍.പി അബ്ദുല്‍ അസീസ് മാന്നാര്‍

കൈലിമുണ്ടും ബ്ലൗസുമിട്ട്, നെഞ്ചില്‍ ഈരേഴന്‍ തോര്‍ത്തും വലിച്ചിട്ട് വേലിക്കരികില്‍ അയല്‍പക്കവുമായി സൊറപറഞ്ഞ് കൊടമ്പുളി ഉണക്കിയിരുന്ന കുട്ടനാടന്‍ പെണ്ണുങ്ങളുടെ നാട്ടുകൂട്ടങ്ങള്‍… വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പുതുപെണ്ണിന്റെ സൗന്ദര്യവും സ്വര്‍ണവും സ്ത്രീധനവും മാത്രമല്ല, വീട്ടുവേലക്കാരനോടൊപ്പം ഒളിച്ചോടിപ്പോയ വലിയ വീട്ടിലെ തമ്പ്രാന്റെ മകളുടെ കഥയും ഇടയ്ക്കിടെ കുറ്റംപറച്ചിലും അസൂയയമൊക്കെ അവരുടെ സംസാരത്തില്‍ കടന്നുവരുമായിരുന്നു. എണ്‍പതുകളില്‍ ഉണ്ടായിരുന്ന കുടമ്പുളിയും വാളന്‍പുളിയുമെല്ലാം തെക്കന്‍ കേരളത്തില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതൊന്നുമറിയാത്തമട്ടില്‍ പുതുതലമുറ കേട്ടിട്ടുപോലുമില്ലാത്തെ ഇടുക്കിയിലെ 'പുളിക്കത്തടം' എന്ന മലയോര ഗ്രാമം മുന്നൂറോളം കുടമ്പുളി മരങ്ങളുമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

കുടമ്പുളി നാട്
ചെങ്കുത്തായ മലയിടുക്കിലെ ദുര്‍ഘടം പിടിച്ച വഴിത്താരയിലൂടെ വീശിയടിക്കുന്ന കോടമഞ്ഞും ഇളങ്കാറ്റുമേറ്റ് ചീവീടുകളുടെ മൂളിപ്പാട്ടും കാട്ടാറിന്റെ ഇരമ്പലും ആസ്വദിച്ച്, മലമുകളിലേക്കു കുത്തനെ നടന്നാല്‍ ഗൂഗിള്‍ മാപ്പില്‍പോലും കാണാനാവാത്ത അറക്കുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പുളിക്കത്തടം എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ കുടമ്പുളി വനങ്ങളില്‍ എത്താം. കാട്ടുചെടികളെ വകഞ്ഞുമാറ്റി കാട്ടാറിലെ നീരൊഴുക്കുകളും കടന്ന്, കാനനമധ്യേയുള്ള യാത്രയില്‍ ചിലപ്പോള്‍ അട്ടകടിയും ഏറ്റിരിക്കും. കാടുപിടിച്ചു തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളും വള്ളികളും മുള്‍ച്ചെടികളുമായി കിലോമീറ്ററോളം ചുറ്റളവില്‍ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശം. തൊടുപുഴയില്‍നിന്ന് 34 കി.മീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തേക്കു മൂലമറ്റത്തുനിന്ന് പത്തു കി.മീറ്റര്‍ ബസില്‍ യാത്രചെയ്താല്‍ എടാട് എന്ന പ്രധാന ജങ്ഷനില്‍ ഇറങ്ങാം. അവിടെനിന്ന് രണ്ടു കി.മീറ്റര്‍ ഉള്‍വനത്തിലൂടെ ഓട്ടോയില്‍ യാത്ര, അല്ലെങ്കില്‍ നടത്തം. പാതയിലുടനീളം ഇരുവശങ്ങളിലായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടമ്പുളി മരങ്ങളും തറയില്‍ നിരയായി കിടക്കുന്ന കുടമ്പുളികളും. പാത അവസാനിക്കുന്നത് അറക്കുളം ഗ്രാമപഞ്ചായത്തിലെ 149-ാം നമ്പര്‍ അങ്കണവാടിയുടെ മുറ്റത്ത്. അവിടെ നിന്നാണ് പുളിക്കത്തടത്തിലെ കുടമ്പുളി മരക്കൂട്ടങ്ങളിലേക്കുള്ള മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി കാടിനെ സ്നേഹിച്ച്, മണ്ണിനോടു പടവെട്ടി കാട്ടുമൃഗങ്ങളോട് പൊരുതി മണ്ണിനെ പൊന്നാക്കി മാറ്റിയ നാല്‍പതോളം വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിന്നിച്ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചു കൂരകള്‍. കാടുവെട്ടിത്തെളിച്ച് കുരുമുളകും ഇഞ്ചിയും ഏലവും റബറും കാപ്പിയും കൊക്കോയും തുടങ്ങി എല്ലാ മലഞ്ചരക്കുകളും മലപോലെ ഉല്‍പാദിപ്പിച്ച്, അന്നം മുട്ടാതെ ജീവിക്കുന്ന, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന സാധാരണക്കാര്‍. ഇവരുടെ ജീവിതത്തെ തൊട്ടുരുമ്മി നില്‍ക്കുകയാണ് ഇവിടുത്തെ കുടമ്പുളി മരങ്ങളും നാവില്‍ കൊതിയൂറുന്ന കുടമ്പുളിക്കറികളും. ഇവിടെ എങ്ങനെ ഇത്തരത്തില്‍ നൂറുകണക്കിനു പുളിമരങ്ങളുണ്ടായി എന്നതു സംബന്ധിച്ച് പഴമക്കാര്‍ക്കുപോലും അറിവുമില്ല.

'പതിറ്റാണ്ടുകളായി ഞാന്‍ ഇവിടെ താമസിക്കുന്നു. തന്റെ ചെറുപ്പത്തില്‍പോലും നൂറുവര്‍ഷം പഴക്കമുള്ള കുടമ്പുളിമരം ഞാന്‍ കണ്ടിട്ടുണ്ട്. എങ്ങനെ ഇത്രയധികം മരങ്ങള്‍ ഇവിടെ കൂട്ടത്തോടെയുണ്ടായി എന്നത് സംബന്ധിച്ച് ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഉയര്‍ന്ന സ്ഥലങ്ങളില്‍നിന്ന് മഴപെയ്തപ്പോള്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ ഇതിന്റെ അരി(കുരു) ഒഴുകിയെത്തി കൂട്ടത്തോടെ വളര്‍ന്നതാകം. അതുമല്ലെങ്കില്‍ പറവകള്‍ കൊണ്ടിട്ടതാകാം. എന്തായാലും ആരും ഇവയൊന്നും വച്ചുപിടിപ്പിച്ചതല്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇവിടെ ജീവിക്കേണ്ടിവന്നത്. കാട്ടുജീവികളെയും കാലാവസ്ഥയോടും പടവെട്ടി ഭയപ്പെടാതെ നിന്നതുകൊണ്ട് അല്ലലില്ലാതെ ഇവിടെ ജീവിക്കാനായി. ഇനി ഇവിടെ വിട്ടുപോകില്ല'- എഴുപതു പിന്നിട്ട രവീന്ദ്രന്‍ നരബാധിച്ച തലയില്‍ തലോടി ഇതു പറയുമ്പോള്‍ മുഖത്തു പുഞ്ചിരി മാത്രം. ഒപ്പം തികഞ്ഞ ആത്മവിശ്വാസവും .

പുളിയാക്കല്‍
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടെ വിളവെടുപ്പു ആരംഭിക്കുന്ന കുടംപുളിയെ കറിവയ്ക്കാന്‍ പാകത്തില്‍ പുളിയാക്കി മാറ്റുക ഏറെ ശ്രമകരമാണ്. മരച്ചുവട്ടില്‍ പഴുത്തുവീഴുന്ന പുളി പെറുക്കിയെടുക്കുകയാണ് ആദ്യപടി. തട്ടുതട്ടുകളായി കിടക്കുന്ന മലഞ്ചെരുവില്‍ വീഴുന്ന ഇവ പെറുക്കിയെടുക്കുക ബുദ്ധിമുട്ടാണെന്നു കര്‍ഷകനും യൂടൂബറുമായ കളപ്പുരക്കല്‍ മനു പറഞ്ഞു. ഓരോ തട്ടിലും കയറിയറങ്ങി വേണം ഇവ പെറുക്കാന്‍. അട്ടശല്യമുണ്ട്. മഴക്കാലമായാല്‍ മണ്ണും കല്ലും വഴുവഴുപ്പുള്ളതാകുമ്പോള്‍ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്. ഇതു പെറുക്കിയെടുത്താല്‍ ചുമന്ന് താമസസ്ഥലത്തേക്ക് എത്തിക്കുക അതിലും പ്രയാസകരം. പലപ്പോഴും പുളിത്തോട്ടങ്ങളില്‍ നിന്ന് അകലെയാകും താമസം. പുലര്‍ച്ചെ ഇറങ്ങിയാലേ ഉച്ചയോടെയെങ്കിലും ഇവ വീട്ടിലെത്തിക്കാനാവൂ.

  ചിലര്‍ പഴുത്തുതുടങ്ങുന്നതും പച്ചപ്പുളിയും പറിച്ചെടുക്കുന്നതും പതിവാണ്. ഇവക്കുള്ളിലെ അരി (കുരു) കളയാനായി പുളി പൊട്ടിക്കലാണ് അടുത്തപടി. ഇതിനു കത്തി ഉപയോഗിച്ചു മുറിക്കുകയോ കൈകൊണ്ടു സമ്മര്‍ദം ചെലുത്തുകയോ ചെയ്യും. തുടര്‍ന്ന് കഴുകി പുകകൊള്ളാനായി അട്ടി(ചേര്്)ക്കിടും. ഇതിനുവേണ്ടി എല്ലാ വീടുകളിലും പത്തുമുതല്‍ പതിനഞ്ച് അടിവരെ വിസ്താരമുള്ള പ്രത്യേക പുകപ്പുര തന്നെയുണ്ട്. ചെറുപലകക്കഷണങ്ങളോ മുളകളോ കീറി മൂന്നോ നാലോ ഇഞ്ച് വീതിയിലും പതിനഞ്ചടിയോളം നീളത്തിലും മുറിച്ചെടുത്ത് അരയിഞ്ച് അകലത്തില്‍ നിരനിരയായി കെട്ടിയാണ് ഇതുണ്ടാക്കുന്നത്. ഇത്തരത്തില്‍ മൂന്നടി അകലത്തിലായി മുകളിലോട്ടു രണ്ടും മൂന്നും തട്ടുകള്‍ വരെയുണ്ടാക്കി അതില്‍ പുളി നിരത്തും. തറയില്‍നിന്ന് അഞ്ചടിയെങ്കിലും ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അട്ടിയുടെ ഏറ്റവും അടിയില്‍ ആളിക്കത്താത്തവിധത്തില്‍ വിറകിനു തീ കത്തിക്കും. ഈ വിറകില്‍നിന്ന് പുറത്തേക്ക്  ഉയരുന്ന ചൂടും പുകയുമേറ്റാണ് പുളിയുണങ്ങുന്നത്. 
തറയിലെ വിറക് രാവന്തിയോളം പുകഞ്ഞു നില്‍ക്കുന്നതു കാരണം പലതട്ടുകളായി മുകളിലെ അട്ടികളില്‍ കിടക്കുന്ന പുളിയില്‍ തട്ടി അവ ഉണങ്ങുകയും ചെയ്യും. ഇത്തരത്തില്‍ അഞ്ചുമുതല്‍ ഏഴുദിവസംവരെ വേണം പുളി നന്നായി ഉണങ്ങി കറുത്ത നിറത്തിലെത്താന്‍. തുടര്‍ന്ന് ആദ്യം ഇട്ടവ എടുത്തുമാറ്റി തരംതിരിച്ചു ചാക്കില്‍കെട്ടി സൂക്ഷിക്കുകയാണ് പതിവ്.

മുപ്പതിനായിരം കിലോ വരെ…
ഈ ചെറുഗ്രാമത്തില്‍നിന്നു മാത്രം വര്‍ഷംതോറും മുപ്പതിനായിരത്തോളം കിലോ കുടമ്പുളിയാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇവിടെയെത്തി അകലെ നിന്നുപോലും കച്ചവടക്കാരും വ്യക്തികളും ഇവ വാങ്ങുന്നതും പതിവാണ്. സമീപ നഗരങ്ങളിലെ മൊത്ത വില്‍പനശാലകളില്‍ ഇവ വില്‍ക്കുന്നവരും ഏറെയാണ്. അതേസമയം, കഷ്ടപ്പാടിനനുസരിച്ച് വില ലഭിക്കാറില്ലെന്നു ഗ്രാമപഞ്ചായത്ത് അംഗമായ ഷീജയും കര്‍ഷകനും കച്ചവടക്കാരനുമായ അടച്ചുതെറ്റിയില്‍ ലൈജു ജോര്‍ജും പറയുന്നു. ഓരോ വര്‍ഷവും പുളിക്കുള്ളില്‍നിന്ന് പുറത്തേക്കു കളയുന്ന ഇതിന്റെ ആയിരക്കണക്കിനു കിലോ അരി(കുരു) പലപ്പോഴും പുരയിടങ്ങളില്‍ കൂടിക്കിടക്കുകയാണ്. ഇതു സംസ്‌കരിച്ചു മറ്റെന്തെങ്കിലും ഉണ്ടാക്കാനാവുമോ എന്നു പഠനവിധേയമാക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പ്രത്യുല്‍പാദനത്തിനായി സങ്കരയിനം വളര്‍ത്തിയെടുക്കാന്‍ പലരും കൊണ്ടുപോകാറുമുണ്ട്.

പുളി ഉണക്കാനായി വിറകിന്റെ ലഭ്യതക്കുറവ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വിലകൊടുത്ത് വിറകു വാങ്ങാനാവില്ല. വനത്തില്‍നിന്ന് ശേഖരിക്കാനുമാവില്ല. കൂടാതെ, ഉപരിവനത്തിലെ അട്ടയുടെ ശല്യം വ്യാപകമാണെന്നും ഇതു പല അസുഖങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു ശ്രമവും നടക്കുന്നില്ല.

കുട്ടനാട്ടിലെ കുടമ്പുളി
ആലപ്പുഴ ജില്ലയിലെ തകഴി, എടത്വാ, തലവടി, വീയപുരം, മാന്നാര്‍, നെടുമുടി, പള്ളാത്തുരുത്തി, കാവാലം തുടങ്ങി പമ്പാ നദി കടന്നുപോകുന്ന പ്രദേശങ്ങളിലാകെ കുടമ്പുളി ധാരാളമായി വളരുന്നുണ്ട്. ഇവിടുത്തെ നാട്ടുപാതകള്‍ക്കരികെ പുളിയുണക്കുന്ന സ്ത്രീകളുടെ നീണ്ടനിരതന്നെ എവിടെയും കാണാനാകും. കൂടുതല്‍, കറുപ്പു കിട്ടാനായി ടയര്‍ കത്തിച്ച് പുകകൊള്ളിച്ചു ഉണക്കിയെടുക്കുന്ന ഇതരസംസ്ഥാനങ്ങളിലെ കുടമ്പുളിയേക്കാള്‍ തികച്ചും നാടന്‍ രീതിയില്‍ വിഷരഹിതമായ ഉണക്കിയെടുക്കുന്ന പുളിയാണ് കുട്ടനാട്ടില്‍ എവിടെയും ഉല്‍പാദിപ്പിക്കുന്നത്. സാധാരണക്കാരായ നാട്ടുകാരുടെ പ്രധാന വരുമാനംകൂടിയാണ് കുടമ്പുളി. ഇടുക്കി പുളിക്കത്തടത്തെ പുളിപോലെതന്നെ, സംശുദ്ധ പുളി വാങ്ങാന്‍ ധാരാളം പേരാണ് സീസണ്‍ കാലയളവില്‍ ഈ ഭാഗങ്ങളില്‍ എത്താറുള്ളത്. മലയാളിയുടെ മനസിലെ രുചിക്കൂട്ടില്‍ മാറ്റിനിര്‍ത്താനാവാത്ത കുടമ്പുളിയില്ലാത്ത വീടുകള്‍ പോലും ഇവിടെ അപൂര്‍വമാണ്.

പാടത്തു പണിയെടുക്കുന്ന പാവപ്പെട്ടവന്റെ ചെറ്റക്കുടിലുകള്‍ മുതല്‍ നാലുകെട്ടിന്റെ അകത്തളങ്ങളിലെ അടുക്കളയില്‍ തിളച്ചു പൊങ്ങുന്ന നറുമണം വീശുന്ന കറിക്കൂട്ടുകളില്‍ വരെയും കുടമ്പുളി രുചി നിറഞ്ഞു നില്‍ക്കുമ്പോള്‍ വ്യത്യസ്തയിനം അച്ചാറുകളും ഇവകൊണ്ട് നിര്‍മിക്കുക വീട്ടമ്മമാരുടെ പ്രധാന ഹോബികളായി മാറിയിട്ടുണ്ട്. നാവില്‍ കൊതിയൂറുന്ന കുടമ്പുളിയിട്ടുവച്ച മീന്‍കറികള്‍ മലയാളിയുടെ നിത്യജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താനാവാത്ത ഇഷ്ടഭക്ഷണം കൂടിയാണ്. ഗോരക്കപ്പുളി, പിണംപുളി, മീന്‍പുളി, മലബാര്‍പുളി, പെരുമ്പുളി, തോട്ടുപുളി, കൊടപ്പുളി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇതു കേരളത്തില്‍ എന്നാണ് എത്തപ്പെട്ടതെന്നു വ്യക്തമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ചൈനയില്‍ നിന്നാണെന്നു ചിലര്‍ പറയുമ്പോള്‍ സിലോണില്‍ നന്നാണെന്നു അഭിപ്രായപ്പെടുന്നവരുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago