വിവാദങ്ങളില്‍പ്പെട്ടാല്‍ പാര്‍ട്ടി രക്ഷിക്കാനുണ്ടാകില്ലെന്ന് സി.പി.എം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാര്‍ട്ടി മന്ത്രിമാര്‍ വളരെ ഗൗരവത്തോടെ പ്രവര്‍ത്തിക്കണമെന്നു സി.പി.എം സംസ്ഥാന സമിതി.
മന്ത്രിമാര്‍ മറുപടി പറയേണ്ട വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ മതി. പാര്‍ട്ടി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ മന്ത്രിമാരും സ്റ്റാഫ് അംഗങ്ങളും കൃത്യമായി പാലിക്കണം.
അനാവശ്യ വിവാദങ്ങളില്‍പ്പെട്ടാല്‍ പാര്‍ട്ടിയുടെ സംരക്ഷണം മന്ത്രിമാര്‍ പ്രതീക്ഷിക്കേണ്ടെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി മുന്നറിയിപ്പു നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ ജനകീയ പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴ്‌സണല്‍ സ്റ്റാഫിനു വകുപ്പുകളിലെ പദ്ധതികള്‍ വേര്‍തിരിച്ചു നല്‍കി കൃത്യമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം നല്‍കണം. പദ്ധതികളുടെ അവലോകനം മന്ത്രിതലത്തില്‍ നടത്തണം.
വന്‍കിട പദ്ധതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പാര്‍ട്ടിയ്ക്കു നല്‍കണം. സഹകരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട നേതാക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കണം.
ഇന്റേണല്‍ ഓഡിറ്റ് പരിശോധിക്കണം. ഇക്കാര്യങ്ങള്‍ സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നേരത്തേ ഉള്ളതാണെങ്കിലും പുതിയ സാഹചര്യത്തില്‍ നേതാക്കളും ബോര്‍ഡും കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും സി.പി.എം സംസ്ഥാനസമിതി നിര്‍ദേശം നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടില്‍ എന്തു നടപടി വേണമെന്ന കാര്യത്തില്‍ ഇന്നു ചേരുന്ന സംസ്ഥാനസമിതിയില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."