HOME
DETAILS

വാക്‌സിനുണ്ട്, സൂചിയില്ല ; കൊച്ചിയില്‍ വാക്‌സിനേഷന്‍ മുടങ്ങി

  
backup
August 17 2021 | 04:08 AM

4645643-2


മട്ടാഞ്ചേരി: കുത്തിവയ്ക്കാന്‍ സൂചിയില്ലാത്തതിനാല്‍ കൊച്ചി നഗരസഭാ പരിധിയില്‍ കൊവിഡ് വാക്‌സിനേഷന്‍ മുടങ്ങി. നഗരപരിധിയിലെ ഓട്ടോ തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ക്കുള്ള സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാംപ് ആണ് തടസപ്പെട്ടത്.


ഒപ്പം സ്‌പോട്ട് രജിസേ്ട്രഷന്‍ വഴി കൊവിഷീല്‍ഡ് സെക്കന്റ് ഡോസ് എടുക്കാനെത്തിയവരും നഗരസഭയുടേയും ആരോഗ്യവകുപ്പിന്റേയും അനാസ്ഥ മൂലം നിരാശരായി മടങ്ങി. ഞായറാഴ്ച രാത്രി വൈകിയാണ് വാക്‌സിനേഷന്‍ മാറ്റിവച്ചതായി കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചത്.


ഇതിനകം തന്നെ കൗണ്‍സിലര്‍മാര്‍ വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. ക്യാംപ് മാറ്റിവച്ചതറിയാതെ രാവിലെ എത്തിയ നൂറുകണക്കിനു പേരാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടിക്കിടക്കുന്നത് കണ്ട് നിരാശരായി മടങ്ങിയത്. വാക്‌സിന്‍ നല്‍കാന്‍ നഗരസഭാ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ആവശ്യമായ സിറിഞ്ച് ഇല്ല എന്ന് മേയര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുത്തിവയ്പ്പ് മാറ്റിവച്ചതെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് നഗരസഭാ കവാടത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ 'സൂചി തരാം വാക്‌സിന്‍ തരൂ' സമരം ടി.ജെ.വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനും സിറിഞ്ചും ഒരുമിച്ചാണ് നല്‍കുന്നതെന്നിരിക്കെ നഗരസഭയുടെ കൈവശമുള്ള അയ്യായിരത്തോളം സിറിഞ്ച് എവിടെപ്പോയെന്ന് മേയര്‍ വ്യക്തമാക്കണമെന്ന് ടി.ജെ.വിനോദ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago