HOME
DETAILS

ഫ്‌ളക്‌സിലെ മുഖ്യമന്ത്രിയുടെ മുഖം കാണാന്‍ സ്‌കൂളിലെ തണല്‍മരത്തിന്റെ കൊമ്പുമുറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

  
backup
October 08 2023 | 10:10 AM

pazhakulam-madhu-criticise-cm-kannur-flex-tree-cut-issue

ഫ്‌ളക്‌സിലെ മുഖ്യമന്ത്രിയുടെ മുഖം കാണാന്‍ സ്‌കൂളിലെ തണല്‍മരത്തിന്റെ കൊമ്പുമുറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: ഫഌക്‌സ് ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയതിനെതിരെ പ്രതിഷേധവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ' അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്' കേറുന്നതുപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചുകളഞ്ഞതെന്ന് മധു സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇങ്ങനെ 'പുരയേക്കാള്‍ വളരുമെന്ന്' സംശയിച്ച എത്ര മരങ്ങളാണ് സി.പി.എം. മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരന്‍ എന്ന വടവൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സി.പി.എം ചെയ്തത്. പിന്നെയാണോ ഒരു മരച്ചില്ല' എന്നും മധു കുറിപ്പില്‍ ചോദിക്കുന്നു.

പഴകുളം മധുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ണൂരിൽ ഫ്ലെക്സ് ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി. കണ്ണൂർ തവക്കര യുപി സ്‌കൂളിലാണ് സംഭവം. ദൂരെയുള്ള കെട്ടിടത്തിനു മുകളിൽ വച്ചിട്ടുള്ള ബോർഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത’ കേറുന്നപോലെ തണൽ മരത്തിന്റെ കൊമ്പുകൾ നിഷ്കരുണം മുറിച്ചു കളഞ്ഞത്.

ഒന്നോർത്താൽ അതിലൊക്കെ എന്തിന് അതിശയിക്കണം! ഇങ്ങനെ ‘പുരയേക്കാൾ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരൻ എന്ന വടവൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുകയായിരുന്നില്ലേ സിപിഎം ചെയ്തത്. പിന്നെയാണോ ഒരു മരച്ചില്ല!

മുഖ്യമന്ത്രിയാണെങ്കിൽ ഇങ്ങനെയൊക്കെ വേണം. മരച്ചില്ല കോണിവച്ചു മുറിച്ച സഖാക്കൾ ‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിർവഹിച്ചത് എന്നാണു കേൾക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാർട്ടിയുടെ ഏതാണ്ട് എല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പോൾ വിപ്ലവഗാനങ്ങൾക്കു പകരം വയ്ക്കാറുണ്ട്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ദേശീയ ഗാനത്തിനു പകരം ‘മന്നവേന്ദ്ര'’യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേൾക്കുന്നു.

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സർക്കാരിന്റെ തണൽ ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാൽ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടേ കുഞ്ഞുങ്ങൾക്ക്. പക്ഷേ ഈ അൽപന്മാരുടെ പാർട്ടി അതൊന്നും കേൾക്കില്ല. മരങ്ങളെ സംരക്ഷിക്കാൻ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകൾ മുറിച്ചിടാൻ മറുവശത്തു കത്താളുമായി വരുന്ന സിപിഎമ്മിലെ പിണറായി ഭക്തന്മാർ ഇക്കാലത്തെ സിപിഎം പാർട്ടിയുടെ യഥാർഥ മുഖമാണ് കാണിച്ചു തരുന്നത്. ഒളിച്ചുവച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്നേഹികൾ!

ഒളിച്ചാണ് മരച്ചില്ലകൾ മുറിച്ചതത്രെ!! ‘മരക്കൊല’ മാത്രമല്ല, മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവർ ചെയ്യുന്നത്. സജിത്ത് ലാൽ, ടി.പി. ചന്ദ്രശേഖരൻ, ഷുഹൈബ്, ഷുക്കൂർ, പെരിയയിലെ പ്രിയ സഹോദരങ്ങൾ കൃപേഷ്, ശരത് ലാൽ.... എത്ര പേരെയാണ് ഇവർ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്! അതോർത്താൽ തവക്കര സ്കൂൾ വളപ്പിലെ മരത്തിന്റെ കണ്ണീർ സിപിഎം പാർട്ടിക്ക് വല്ല കാര്യവുമാണോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago