ബഹ്റൈനിൽ മരുന്നുകൾക്ക് തോന്നിയ പോലെ വിലയീടാക്കാൻ കഴിയില്ല
മനാമ:ബഹ്റൈൻ പാർലിമെന്റിൽ മരുന്ന് എജന്റുമാർ പൂഴ്ത്തിവെപ്പ് നടത്തി മരുന്നുകളുടെ വില ഉയർത്താനിടയാക്കുമെന്ന് പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയായി ഫാർമസ്യൂട്ടിക്കൽ ഏജന്റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. മരുന്നുകളുടെ വില നിർണയിക്കുന്നത് അതിനനുസരിച്ചാണെന്നും വ്യക്തമാക്കി. മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ കഴിയാത്ത വിധമുള്ള സംവിധാനമാണ് ബഹ്റൈനിൽ ഉള്ളത്. മരുന്ന് എജന്റുമാർ പൂഴ്ത്തിവെപ്പ് നടത്തി വില ഉയർത്താനുദ്ദേശിച്ച് മരുന്ന് പൂഴ്ത്തി വെക്കുന്നതു കൊണ്ട് ഏജന്റുമാർക്കും ഫാർമസികൾക്കും ഒരു കാര്യവുമില്ല. കാരണം നേരത്തെ നിർണയിച്ച വിലക്ക് മാത്രമേ മരുന്നുകൾ വിപണനം നടത്താൻ കഴിയുകയുള്ളൂവെന്ന് സർക്കാർ ചൂണ്ടികാണിച്ചു.
Content Highlights: bahrain medicines may not be as affordable as they seem
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."