HOME
DETAILS
MAL
വായനയുടെ വസന്തം നവംബര്‍ രണ്ടിന് ഷാര്‍ജയില്‍ പൂത്തുലയും: ഇന്ത്യയില്‍ നിന്ന് 112 പ്രസാധകര്‍
backup
October 30 2022 | 07:10 AM
ദുബൈ:വായനയുടെ വസന്തം ഷാര്‍ജയില്‍ പൂക്കുന്നു. ലോകശ്രദ്ധേയമായ ഷാര്‍ജ പുസ്തകോത്സവം നവംബര്‍ രണ്ടിന് തിരിതെളിയും. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവത്തിന്റെ 41ാം എഡിഷനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. 95 രാജ്യങ്ങളില്‍ നിന്ന് 2213 പ്രസാധകരെത്തുന്ന ഉത്സവമാണ് ഇത്തവണ നടക്കുക. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ രണ്ട് മുതല്‍ 13 വരേയാണ് മേള. ഇന്ത്യയില്‍ നിന്നടക്കം പ്രഗല്‍ഭ എഴുത്തുകാരും ചിന്തകരും ഇത്തവണയും പങ്കെടുക്കുന്നുണ്ട്.ഇതില്‍ മലയാളത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ദേയമാണ്.വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയമാണ് ഇത്തവണത്തേത്.
ഇറ്റലിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. പുസ്തകോത്സവത്തോടനൂബന്ധമായി ആയിരത്തിലേറെ പരിപാടികളും നടക്കും. 57 രാജ്യങ്ങളിലെ 129 അതിഥികള്‍ ഇതിന് നേതൃത്വം നല്‍കും. 15 ലക്ഷം പുസ്തങ്ങള്‍ ഇവിടെയെത്തും.ആയിരത്തി ഇരുന്നൂറിനു മുകളില്‍ അറബ് പ്രസാധകര്‍ ഉണ്ട്. അറബ് ലോകത്തിന് പുറത്ത് നിന്ന് ഏറ്റവും കൂടുതല്‍ പ്രസാധകര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 112പേര്‍.പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കണ്‍ പിയേഴ്‌സ്, രൂപി കൗര്‍, പികോ അയ്യര്‍, മേഘന്‍ ഹെസ് തുടങ്ങി പ്രധാനികള്‍ അതിഥികളായെത്തും. മലയാളത്തില്‍ നിന്ന് പ്രമുഖ പ്രസാധനാലയങ്ങളും എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും ഇത്തവണയുമെത്തുന്നുണ്ട. സുനില്‍ പി. ഇളയിടം മുതല്‍ നടന്‍ ജയസൂര്യ വരെയുള്ളവര്‍ ഭാഗവാക്കാകും. ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയാണ് (ഗീതാഞ്ജലി പാണ്ഡേ) ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രധാനി. അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് മുന്നോടിയായി ഒരുക്കുന്ന 12ാമത് പ്രസാധക സമ്മേളനത്തിന് ഇന്നലെ രാവിലെ ഷാര്‍ജയില്‍ തുടക്കമായി. ലോകത്തെ 92 രാജ്യങ്ങളില്‍ നിന്നായി 971 പ്രസാധകരാണ് ഇത്തവണ സമ്മേളനത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."