'ദയവായി ജനാധിപത്യത്തെ ഒന്ന് സംരക്ഷിക്കൂ'; ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് മമത
ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥനയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതകളില്‍ ആശങ്ക പ്രകടിച്ച മമത ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ രാജ്യം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നും പറഞ്ഞു.
കൊല്‍ക്കത്തയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡികല്‍ സയന്‍സസിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതും ചടങ്ങില്‍ സന്നിഹിതനായിരുന്നു. എന്‍.യു.ജെ.എസിന്റെ ചാന്‍സലര്‍ കൂടിയാണ് ചീഫ് ജസ്റ്റിസ്.
ജനാധിപത്യ അവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിടിച്ചെടുക്കുകയാണെന്ന് മമത പറഞ്ഞു. ഇപ്പോള്‍ എവിടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അവര്‍ ചോദിച്ചു.
മാധ്യമങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റത്തെ കുറിച്ചും മമത സംസാരിച്ചു. 'അവര്‍ക്ക് ആരെയെങ്കിലും ചൂഷണം ചെയ്യാനാകുമോ? ആര്‍ക്ക് നേരെയെങ്കിലും ആരോപണമുന്നയിക്കാനാവുമോ?
സാര്‍ ഞങ്ങളുടെ അന്തസ്സാണ് ഞങ്ങളുടെ അഭിമാനം. അഭിമാനം നഷ്ടപ്പെട്ടാല്‍ പിന്നെ എല്ലാം നഷ്ടപ്പെട്ടു.'-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."