ഈ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രം കേരളം എഴുതിക്കഴിഞ്ഞു: അലഖ് പാണ്ഡെ
ഈ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രംകേരളം എഴുതിക്കഴിഞ്ഞു: അലഖ് പാണ്ഡെ
ഉന്നത വിദ്യാഭ്യാസത്തോടും മത്സര പരീക്ഷകളോടുമുള്ള മലയാളികളുടെ സമീപനം അത്ഭുതപ്പെടുത്തിയതായി ഇന്ത്യയിലെ ഏറ്റവും വലിയ എഡ് ടെക് പ്ലാറ്റ്‌ഫോമായ ഫിസിക്‌സ് വാലയുടെ ഫൗണ്ടറും സി.ഇ.ഒ യുമായ അലഖ് പാണ്ഡെ. സൈലം ലേണിംഗുമായി ഫിസിക്‌സ് വാല കൈ കോര്‍ത്തതിന് ശേഷമുള്ള അലഖ് പാണ്ഡെയുള്ള ആദ്യ കേരള സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൗത്ത് ഇന്ത്യയില്‍ ഒരു ഫിസിക്‌സ് വാലയെ കണ്ടെത്തിയ വിശേഷം കോ ഫൗണ്ടറായ പ്രതീക് മഹേശ്വരി വന്നു പറഞ്ഞ ദിവസം അലഖ് പാണ്ഡെ ഓര്‍ത്തെടുത്തു. സൗത്ത് ഇന്ത്യയിലെ ഫിസിക്‌സ് വാല എന്നതല്ല സൈലത്തിന്റെ വിലാസം എന്ന് കേരളം തന്നെ പഠിപ്പിച്ചു. നോര്‍ത്തിലെ ഫിസിക്‌സ് വാലയെക്കാള്‍ പവര്‍ഫുളാണ് ഇവിടെ സൈലം. ഈ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രംകേരളം എഴുതിക്കഴിഞ്ഞു. അത് സൈലത്തിന്റെ ചരിത്രമാണ്. ഇതുപോലെ ഒരു ബ്രാന്‍ഡ് ഇനിയിവിടെ സംഭവിക്കാനില്ല. ഇന്ത്യയിലെ കുട്ടികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസത്തിനുളള സൗകര്യം ഒരുക്കാനുള്ള ഫിസിക്‌സ് വാലയുടെ യാത്രയ്ക്കിടയിലാണ് സൈലത്തെ കണ്ടുമുട്ടുന്നത്. അപ്പോഴേക്കും സൈലം അതിവിടെ നടപ്പാക്കിക്കഴിഞ്ഞിരുന്നു. ഇവിടെ നിലനിന്നിരുന്ന ഫീസ് സ്ട്രക്ചറിനെ അടിമുടി മാറ്റിയെഴുതാന്‍ നടത്തിയ പരിശ്രമം അത്ര ചെറുതാവില്ല എന്നുറപ്പാണ്. ആ ശ്രമത്തിനിടയില്‍ പല വിദ്യാഭ്യാസ ഭീമന്മാരെയും സൈലത്തിന് പിണക്കേണ്ടി വന്നിട്ടുണ്ടാവും. സാധാരണക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നാല്‍പ്പതോളം യൂ ട്യൂബ് ചാനലുകള്‍ ആരംഭിച്ച് ഫ്രീ എജ്യുക്കേഷന്‍ നല്‍കുക എന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സൈലത്തിന് മാത്രം ചിന്തിക്കാന്‍ കഴിയുന്ന ഒന്നാണ്. ഈ ശ്രമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നതിലുള്ള ഫിസിക്‌സ് വാലയുടെ സന്തോഷവും അഭിമാനവും അലഖ് പാണ്ഡെ പങ്കുവെച്ചു.
കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ അലഖ് പാണ്ഡെയെ കാണാന്‍ തിങ്ങി നിറഞ്ഞത് പതിനായിരം കുട്ടികളാണ്. കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി 500 കോടിയാണ് ഫിസിക്‌സ് വാല സൈലത്തിലൂടെ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്മാര്‍ട്ടായ കുട്ടികള്‍, അവരുടെ ആവേശം എല്ലാം തന്നെ അത്ഭുതപ്പെടുത്തി എന്നും ഇനിയുമൊരു 500 കോടി നിങ്ങളുടെ നാട്ടില്‍ സ്‌പെന്‍ഡ് ചെയ്യാന്‍ ഫിസിക്‌സ് വാലയ്ക്ക് സന്തോഷമേ ഉള്ളൂ എന്നും കുട്ടികളോടായി അലഖ് പാണ്ഡെ പറഞ്ഞു.
സൈലം മോഡല്‍ ഹൈബ്രിഡ് എന്‍ട്രന്‍സ് കോച്ചിംഗ് ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും താമസിയാതെ ഫിസിക്‌സ് വാല അത് കോട്ടയില്‍ അവതരിപ്പിക്കുമെന്നും പറഞ്ഞാണ് അലക് പാണ്ഡെ അദ്ദേഹത്തിന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇവിടുത്തെ മെറ്റീരിയല്‍സ്, മൈന്‍ഡ് മാപ്പുകള്‍ എല്ലാം ഞങ്ങള്‍ നോര്‍ത്തിലേക്ക് കൊണ്ടുപോയ്ക്കഴിഞ്ഞു. ഫിസിക്‌സ് വാലയുടെ പ്ലാറ്റ്‌ഫോമില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുമായി നേരിട്ട് മത്സരിക്കാനുള്ള സൗകര്യം കേരളത്തിലെ കുട്ടികള്‍ക്ക് സൈലം ഒരുക്കിയിട്ടുണ്ട്. അതിനെ പരമാവധി ഉപയോഗിക്കാനും വലിയ റിസള്‍ട്ടുകള്‍ ഉണ്ടാക്കാനും കേരളത്തിലെ കുട്ടികള്‍ ശ്രമിക്കണം. ഫിസിക്‌സ് വാലയുടെ മുഴുവന്‍ സ്റ്റഡി മെറ്റീരിയലുകളും ഇനി സൈലത്തിലൂടെ കേരളത്തിലെത്തും. കോട്ടയിലെ മികച്ച ടീച്ചേഴ്‌സ് മുഴുവനും സൈലം ക്യാമ്പസില്‍ സജീവമായിക്കഴിഞ്ഞു. ബിസിനസ് പാര്‍ട്ണര്‍ഷിപ്പല്ല സൈലവുമായി ഫിസിക്‌സ് വാലയ്ക്കുള്ളത്, സഹോദര ബന്ധമാണ് എന്ന അലക് പാണ്ഡെ അഭിപ്രായപ്പെട്ടു. സൈലം ഫൗണ്ടറും സി.ഇ.ഒ യുമായ ഡോക്ടര്‍ അനന്തുവും സൈലം ഡയറക്ടര്‍ ലിജീഷ് കുമാറും അലക് പാണ്ഡെയുടെ ഇരുവശങ്ങളിലുമായി വേദിയില്‍ ഉണ്ടായിരുന്നു. 'നോക്കൂ, ഇവര്‍ രണ്ടുപേരും എന്റെ സഹോദരന്മാരാണ്. ഡോക്ടര്‍ അനന്തു എനിക്ക് ഇളയ സഹോദരനും ലിജീഷ് കുമാര്‍ എനിക്ക് മൂത്ത സഹോദരനും ആണ്' എന്ന അലക് പാണ്ഡെയുടെ പരാമര്‍ശത്തെ ഹര്‍ഷാരവങ്ങളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. സൈലം ഡയറക്‌റായ വിനേഷ് കുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിടയില്‍ സൈലം ക്യാമ്പസുകളിലും, വരാനിരിക്കുന്ന പ്രൊജക്ട് സൈറ്റുകളിലുമെല്ലാം അലക് പാണ്ഡെ എത്തി. സൈലവും ഫിസിക്‌സ് വാലയും കൂടെ ഉണ്ടാക്കാന്‍ പോകുന്ന പാന്‍ ഇന്ത്യന്‍ കോച്ചിംഗ് കള്‍ച്ചര്‍ വരാനിരിക്കുന്ന നൂറ്റാണ്ടിന് കൂടെ മാതൃകയായിരിക്കും എന്നു പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."